വ്യാജ മതനിന്ദ ആരോപിച്ച് ഇസ്ലാം മതസ്ഥര്‍ ആക്രമിച്ച ക്രൈസ്‌തവ വിശ്വാസി മരിച്ചു

മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനിൽ ഇസ്ലാം മതസ്ഥര്‍ ആക്രമിച്ച് പരിക്കേൽപ്പിച്ച ക്രൈസ്‌തവ വിശ്വാസി മരിച്ചു.

മേയ് 25ന് നടന്ന ആക്രമണത്തില്‍ ദാരുണമായി പരിക്കേറ്റു ചികിത്സയില്‍ കഴിയുകയായിരുന്ന നസീർ മസിഹ് എന്ന കത്തോലിക്ക വിശ്വാസിയാണ് മരണമടഞ്ഞത്.

ഇസ്ലാമാബാദിൽ നിന്ന് 150 മൈൽ തെക്ക് സർഗോധ സിറ്റിയിലെ മുജാഹിദ് കോളനിയിലെ രണ്ട് ക്രിസ്ത്യൻ കുടുംബങ്ങളുടെ വീടുകൾ അക്രമാസക്തരായ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഖുറാന്‍ അവഹേളിച്ചുവെന്നാരോപിച്ച് നസീർ മസിഹിനെതിരെ തിരിഞ്ഞ ജനക്കൂട്ടം ക്രിസ്ത്യൻ വീടുകളും നസീറിന്റെ ഉടമസ്ഥതയിലുള്ള ഷൂ ഫാക്ടറിയും കത്തിച്ചു നശിപ്പിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group