മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ 34 പ്രോവിൻസുകളിൽ 24ലും ഹിജാബ് ധരിക്കണമെന്ന നിയമം നിർബന്ധിതമാക്കി.ഹിജാബ് ധരിച്ചില്ലെങ്കിൽ ജോലി രാജിവച്ചു പോകാം. ഇഡോനേഷ്യയിലെ ക്രൈസ്തവ സ്ത്രീകൾക്ക് മുമ്പിൽ അധികാരികൾ വയ്ക്കുന്ന നിർദ്ദേശമാണിത്. ഈ നിയമം അനുസരിക്കാത്തവർക്ക് പലതരത്തിലുളള വിവേചനങ്ങളും സമ്മർദ്ദങ്ങളും നേരിടേണ്ടി വരുന്നുണ്ട്.
അമുസ്ലീമുകളായ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഹിജാബ് നിർബന്ധമാണ്. രണ്ടു ഹിജാബാണ് ഇവർ ധരിക്കേണ്ടത്. തലമറയ്ക്കാനും കഴുത്തും മാറിടവും മറയ്ക്കാനും. മുസ്ലീം സ്ത്രീകളുടെ വസ്ത്രധാരണമാണ് ഇത്. ഇതുതന്നെ മറ്റ് മതവിഭാഗത്തിലെ ആളുകളും ധരിക്കേണ്ടി വരുന്നു. സ്കൂൾ വിദ്യാർത്ഥിനികൾ, അധ്യാപകർ,ഡോക്ടേഴ്സ്, മറ്റ് പ്രഫഷണൽസ് എന്നിവർക്കെല്ലാം ഇപ്പോൾ ഹിജാബ് നിർബന്ധമാക്കിയിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ. 8.42 മില്യൻ കത്തോലിക്കർ മാത്രമാണ് ഇവിടെയുള്ളത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group