കൊച്ചി : വി.കുർബാന അർപ്പണ വിഷയത്തിൽ അനുരഞ്ജനത്തിനും ക്രൈസ്തവികതയ്ക്കും മുൻതൂക്കം നൽകി സിനഡ് എടുത്ത തീരുമാനങ്ങൾ മാതൃകാപരമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി.
ഇന്ന് സമുദായ അംഗങ്ങൾ വലിയ ജീവിത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. കാർഷിക, വ്യവസായ മേഖലകൾ എല്ലാം നഷ്ടത്തിലാണ്. മറ്റു രാജ്യങ്ങളിലേക്ക് യുവജനങ്ങൾ അനിയന്ത്രിതമായി കുടിയേറുന്നു. അവർ തന്നെ ഒട്ടനവധി പ്രതിസന്ധികൾ നേരിടുന്നു. ന്യൂനപക്ഷ പീഡനങ്ങൾ ഉൾപ്പെടെ ഭാരതത്തിലെയും കേരളത്തിലെയും ക്രൈസ്തവ സമൂഹം നിരവധി വെല്ലുവിളികൾ നേരിടുന്നു.ഈ അവസരത്തിൽ സഭയും സമുദായവും ഒറ്റക്കെട്ടായി അതിജീവനത്തിനായി കർമ്മപദ്ധതികൾ രൂപീകരിക്കണം. അതിന് സഭ ശാന്തമായി ഒരുമയോടെ മുന്നോട്ടു പോകേണ്ടത് അനിവാര്യമാണെന്നും കത്തോലിക്ക കോൺഗ്രസ് സമിതി യോഗം പറഞ്ഞു.സീറോ മലബാർ സഭാ സിനഡ് എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും കത്തോലിക്കാ കോൺഗ്രസ് പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group