കോട്ടയം : ഉത്തമ പൗരന്മാരെ വാർത്തെടുക്കുന്ന സ്ഥാപനങ്ങളായി ക്രൈസ്തവ സ്ഥാപനങ്ങൾ മാറണമെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം.
കുറ്റിച്ചൽ ലൂർദ് മാതാ എൻജിനീയറിംഗ് കോളജ് കാമ്പസിൽ ആരംഭിച്ച ലൂർദ് മാതാ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ആർച്ച് ബിഷപ്.
നന്മയും സൽസ്വഭാവവുമുള്ള പുതിയ തലമുറയെ വളർത്തുകയെന്ന ക്രൈസ്തവ ലക്ഷ്യം കോളജിൽ നിറവേറ്റണം. അതിരൂപത ആദ്യമായി ആരംഭിച്ച ചങ്ങനാശേരി എസ്ബി കോളജ് ശതാബ്ദി പിന്നിടുകയും ഓട്ടോണമസ് കോളജായി മാറുകയും ചെയ്ത വേളയിൽ കുറ്റിച്ചലിൽ പുതിയ കോളജ് ആരംഭിക്കാൻ സഹായിച്ച സർക്കാരിനെ നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group