ലോകത്തിൽ വിശ്വാസത്തിന്റെ പേരിൽ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന മതം ക്രിസ്തുമതം : തെളിവുകളുമായി പഠന റിപ്പോർട്ടുകൾ

വിശ്വാസത്തിന്റെ പേരിൽ ലോകത്തിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന സമൂഹമായി മാറുകയാണ് ക്രൈസ്തവരെന്ന് പഠന റിപ്പോർട്ടുകൾ.

പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്ന ക്രൈസ്തവ സമൂഹത്തിന്റെ, യാതനകളുടെ തെളിവുകൾ നിരത്തി യാണ് എയ്ഡ് ടു ദി ചർച്ച ഇൻ നീഡ്, ഓപ്പൺ ഡോർസ് സംഘടനകളുടെ പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

ലോകത്തിൽ ക്രൈസ്തവർക്ക് നേരെയുള്ള സംഘടിത ആക്രമണങ്ങൾ പല രാഷ്ട്ര നേതാക്കളും തള്ളിക്കളയുന്നുണ്ടെങ്കിലും അത് ഒരു യാഥാർത്ഥ്യമായി
തുടരുകയാണെന്ന് അന്താരാഷ്ട്ര എക്യുമെനിക്കൽ ഓർഗനൈസേഷൻ ഓപ്പൺ ഡോർസ് റിപ്പോർട്ട് ചെയ്യുന്നു.

ദശലക്ഷത്തിലധികം ക്രിസ്ത്യാനികൾ ഉയർന്ന തലത്തിലുള്ള വിവേചനത്തിനും പീഡനത്തിനും വിധേയരായ പ്രദേശങ്ങളിലാണ് താമസിക്കുന്നതെന്നും,കഴിഞ്ഞ വർഷം 6,175 ക്രിസ്ത്യാനികൾ അന്യായമായി അറസ്റ്റു ചെയ്യപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്തുവെന്നും ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ 3,829തോളം ആളുകൾ തട്ടിക്കൊണ്ട് പോകപ്പെട്ടു. 5,110 പള്ളികളോ ക്രിസ്ത്യൻ കെട്ടിടങ്ങളോ ആക്രമിക്കപ്പെട്ടു. 5,898 പേർ യേശുവിലുള്ള വിശ്വാസത്തിന്റെ പേരിൽ കൊല ചെയ്യപ്പെട്ടുവെന്നും ഓപ്പൺ ഡോർസിന്റെ വാർഷിക റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

രണ്ട് വർഷമായി 62 രാജ്യങ്ങളിൽ വിശ്വാസ സ്വാതന്ത്ര്യത്തിനുള്ള മനുഷ്യാവകാശം മാനിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. കൂടാതെ 42 രാജ്യങ്ങളിൽ ഒരാളുടെ മതപരമായ ബന്ധം മാറ്റുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും മരണത്തിനു പോലും ഇടയാക്കുന്നുണ്ടെന്നും, റിപ്പോർട്ട് വെളിപ്പെടുത്തുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group