ഇനിയൊരു യുദ്ധം വേണ്ട.. ഉക്രൈനിനു വേണ്ടിയുള്ള പ്രാർത്ഥനാ ദിനത്തിൽ മാർപാപ്പാ

ഉക്രൈനിനുവേണ്ടി സമാധാനത്തിനായുള്ള പ്രാർത്ഥനാ ദിനത്തിൽ ദയവായി ഇനിയൊരു യുദ്ധം വേണ്ടെന്ന് അധികാരികളോട് അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ.

ജനുവരി 26, ഉക്രൈനിലെ സമാധാനത്തിനായി പ്രത്യേക പ്രാർത്ഥനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് യുദ്ധം ഒഴിവാക്കുവാൻ പാപ്പാ ആവശ്യപ്പെട്ടത്.

“രാജ്യത്ത് സാഹോദര്യം തഴച്ചുവളരാനും മുറിവുകളെയും ഭിന്നതകളെയും തരണം ചെയ്യാനും നമുക്ക് കർത്താവിനോട് ആവശ്യപ്പെടാം – പാപ്പാ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഉക്രൈനിൽ മരണമടഞ്ഞ അഞ്ചു ദശലക്ഷത്തിലധികം ആളുകളെ മറക്കരുതെന്നും മാർപാപ്പ ആഹ്വനം ചെയ്തു.

“യുദ്ധത്തിന്റെ കാലത്ത് അഞ്ചു ദശലക്ഷത്തിലധികം ആളുകൾ മരണമടഞ്ഞു. അവർ കഷ്ടതയനുഭവിക്കുന്ന ഒരു ജനതയാണ്. അവർ പട്ടിണിയനുഭവിച്ചു, വളരെയധികം ക്രൂരതയനുഭവിച്ചു, അതിനാൽ അവർ സമാധാനത്തിന് അർഹരാണ്. ഇന്ന് സ്വർഗ്ഗത്തിലേക്കുയർത്തപ്പെടുന്ന പ്രാർത്ഥനകളും അഭ്യർത്ഥനകളും ഭൂമിയിലെ അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ മനസ്സിനെയും ഹൃദയത്തിനെയും സ്പർശിക്കട്ടെ. അങ്ങനെ സന്ധിസംഭാഷണങ്ങൾ വിജയിക്കുകയും ഒരു പക്ഷത്തിന്റെ താല്പര്യത്തിന്റെ മുൻപിൽ എല്ലാവരുടെയും നന്മ ഉണ്ടാകുകയും ചെയ്യട്ടെ. ദയവായി ഇനി യുദ്ധം വേണ്ട” – പാപ്പാ പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group