ദൈവകരുണയില്‍ ആശ്രയിച്ച് സഹജീവികളെ ശുശ്രൂഷിക്കാൻ കടപ്പെട്ടവരാണ് ക്രൈസ്തവർ : മാര്‍ മാത്യു മൂലക്കാട്ട്

ദൈവത്തിന്റെ രക്ഷാകര പദ്ധതി സ്‌നേഹത്തിലൂടെയും നീതിയിലൂടെയും കാരുണ്യത്തിലൂടെയുമാണ് ലോകത്തിന് വെളിപ്പെടുത്തപ്പെടുന്നതെന്നും ദൈവകരുണയില്‍ ആശ്രയിച്ച് സഹജീവികള്‍ക്ക് സ്‌നേഹശുശ്രൂഷ ചെയ്ത് യഥാര്‍ത്ഥ ക്രൈസ്തവസാക്ഷികളായി മുന്നോട്ടുപോകാനുള്ള കടമ ഓരോ ക്രിസ്ത്യാനിക്കുമുണ്ടെന്ന് ഉദ്ബോധിപ്പിച്ച് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ പ്രാര്‍ത്ഥനാലയമായ കോതനല്ലൂര്‍ തൂവാനിസ ധ്യാനകേന്ദ്രത്തില്‍ നടത്തപ്പെടുന്ന ത്രിദിനബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിവ്യകാരുണ്യം ജീവിതനവീകരണത്തിന്റെ കേന്ദ്രബിന്ദുവാണെന്നും അദ്ദേഹം പറഞ്ഞു.

കേരളസഭാ നവീകരണകാലഘട്ടവുമായി ബന്ധപ്പെട്ട് ‘ദിവ്യകാരുണ്യത്തിലൂടെ ജീവിതനവീകരണം’ എന്നതാണ് ഈ വര്‍ഷത്തെ ബൈബിള്‍ കണ്‍വന്‍ഷന്റെ പ്രമേയം. ജപമാലയോടുകൂടി ആരംഭിച്ച കണ്‍വെന്‍ഷന് കടുത്തുരുത്തി ഫൊറോന വികാരി ഫാ. അബ്രാഹം പറമ്പേട്ട് ബൈബിള്‍ പ്രതിഷ്ഠ നടത്തി. തുടര്‍ന്ന് ബൈബിള്‍ പാരായണ മാസാചരണത്തിന്റെ ഭാഗമായി അതിരൂപത പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ.മാത്യു മണക്കാട്ട് ബൈബിള്‍ പാരായണം നടത്തി. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന വി.കുര്‍ബാനയില്‍ വിവിധ ഫൊറോനകളിലെ വൈദികര്‍ സഹകാര്‍മ്മികരായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group