Christians are reportedly being persecuted in Turkey
അങ്കാറ: തുർക്കിയിലെ ക്രിസ്താനികളെ ആസൂത്രിതമായി അടിച്ചമർത്തുകയും മത-സ്വാതന്ത്രം നിക്ഷേധിക്കുകയും ചെയ്യുന്നുവെന്ന് മനുഷ്യവകാശ നിരീക്ഷണ ഗ്രൂപ്പുകളുടെ റിപ്പോർട്ട് പുറത്ത്. രാഷ്ട്രീയ മുതലെടുപ്പിനായി ക്രൈസ്തവ വിശ്വാസികളെ ചൂഷണം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് തുർക്കിയിൽ വിവിധ ക്രൈസ്തവ ദേവാലയങ്ങൾ മത-ഭൂരിപക്ഷത്തിന്റെ ആരാധനാലയങ്ങളാക്കി മാറ്റിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ, മീഡിയ ഈസ്റ്റ് കൺസഷൻ എന്നീ ഗ്രൂപ്പുകളാണ് തുർക്കിയിൽ ക്രൈസ്തവർക്കെതിരെയുള്ള നീക്കങ്ങളെപ്പറ്റി റിപ്പോർട്ട് തയ്യാറാക്കിയത്.
ക്രൈസ്തവർ സർക്കാർ സ്ഥാപങ്ങളിലും സർക്കാരിതര സ്ഥാപനങ്ങളിലും വിശ്വാസത്തിന്റെ പേരിൽ തഴയപ്പെടുന്നുണ്ടെന്നും, ഇവർ തുർക്കിയിലെ പൗരൻമ്മാരാണെങ്കിൽ കൂടിയും നിയമപരമായ അവകാശങ്ങൾ നിക്ഷേധിക്കപ്പെടുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2016- മുതൽ 2020-വരെയുള്ള വർഷങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്ക് അഭിമുഖീകരിച്ച പ്രശ്ങ്ങളെയും വെല്ലുവിളികളെയുംക്കുറിച്ചുള്ള ആഴമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മനുഷാവകാശ നിരീക്ഷണ ഗ്രൂപ്പുകൾ റിപ്പോർട്ടുകൾ തയ്യാറാക്കിയത്.
തുർക്കിയിൽ ഏകദേശം 1,60,000 പേരാണ് ക്രൈസ്തവരായിട്ടുള്ളത്. രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 0.2% മാത്രമാണ് ഇത്. ജനസംഖ്യയുടെ ശക്തമായ ഭൂരിപക്ഷം മുസ്ലിം മതവിശ്വാസികളാണെന്നതും ചൂഷണത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. ക്രൈസ്തവരെയും ക്രൈസ്തവ സ്ഥാപനങ്ങളെയും ദേവാലയങ്ങളെയും ഇല്ലാതാക്കാനുള്ള പ്രവണത വർധിച്ചു വരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിലും ഇസ്‌ലാം മതത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് പഠന ഭാഗങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group