മതപരിവർത്തനം ആരോപിച്ച് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്യപ്പെട്ട ഒൻപതോളം ക്രൈസ്തവർക്ക് ജാമ്യം നിഷേധിച്ച് വിചാരണ കോടതി . മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിൽ കഴിഞ്ഞ ദിവസം ക്രൈസ്തവ മാധ്യമ കേന്ദ്രത്തിനുനേരെ ഹിന്ദു സംഘടനകൾ നടത്തിയ ആക്രമണത്തിന് ശേഷമാണ് മതമാറ്റത്തിന് പ്രേരിപ്പിച്ചു എന്ന് ആരോപിച്ച് ഒൻപതോളം വരുന്ന ക്രൈസ്തവരെ പോലീസ് അറസ്റ്റു ചെയ്തത്. പുതുതായി രൂപീകരിച്ച മതപരിവർത്തന നിയമം അനുസരിച്ച് അറസ്റ്റു ചെയ്യപ്പെട്ട 9 ക്രൈസ്തവർക്കും വിചാരണ കോടതി ജാമ്യം നിഷേധിച്ചു. വസ്തുതകളും സാഹചര്യങ്ങളും അനുസരിച്ച് ജാമ്യം നൽകാനാവില്ല എന്ന നിലപാടാണ് ജഡ്ജി യതീന്ദ്ര കുമാർ ഗുരു എടുത്തത്. ഇത്തരമൊരു സാഹചര്യത്തിൽ ഹൈ കോടതിയെ സമീപിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് അറസ്റ്റു ചെയ്യപ്പെട്ട ക്രൈസ്തവർക്ക് നിയമ സഹായം നൽകുന്ന പത്രാസ് സവിൽ പറഞ്ഞു. കത്തോലിക്കാ മാധ്യ കേന്ദ്രമായ സത്പ്രകാശ് സഞ്ചാർ കേന്ദ്രത്തിലെ പ്രാർത്ഥന ശുശ്രൂഷയിലേക്ക് അതിക്രമിച്ചു കയറിയ ഹൈന്ദവ പ്രവർത്തകർ വൻ നാശനഷ്ടമാണ് അവിടെയുണ്ടാക്കിയത്. ഇതിനെതിരെ ഡിവൈൻ വേൾഡ് സൊസൈറ്റിയുടെ ഭരണാധികാരികൾ പോലീസിൽ വിവരം അറിയിച്ചപ്പോൾ 25 വയസ്സുള്ള യുവതിയുടെ പരാതിയെ തുടർന്ന് 9 ഓളം ക്രൈസ്തവരെ അറസ്റ്റു ചെയ്യുകയായിരുന്നു. തന്റെ അനുവാദമില്ലാതെ പ്രാർത്ഥന സമ്മേളനത്തിന് കൊണ്ടുവരികയായിരുന്നു വെന്ന പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റു ചെയ്യതതെന്ന് ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ പരാതിയെ കുറിച്ച് ഒന്നും അറിയില്ല എന്നും പരാതിക്കാരിയുടെ യഥാർത്ഥ ലക്ഷ്യം എന്താണ് എന്ന് മനസ്സിലാകുന്നില്ല എന്നും ക്രൈസ്തവർക്കെതിരെ മനപ്പൂർവം നടത്തുന്ന സംഘടിത നീക്കമാണോയെന്നു സംശയിക്കുന്നതായും സവിൽ പറഞ്ഞു. ” കേസുമായി മുന്നോട്ട് പോകും എന്നും ബാക്കിയുള്ളത് ദൈവത്തിന് വിട്ടു കൊടുക്കുന്നു . സത്യം വിജയിക്കും സിവിൽ പറഞ്ഞു. അതെ സമയം മാധ്യമ കേന്ദ്രം മതപരിവർത്തനത്തിന് കൂട്ടുനിൽക്കുന്നു വെന്നുള്ള ഹിന്ദുസംഘടനകളുടെ വാദത്തെ കേന്ദ്രത്തിന്റെ ഡയറക്ടർ ഫാദർ ബാബു ജോസഫ് നിഷേധിച്ചു, മതപരിവർത്തന പ്രവർത്തനങ്ങൾ ഒന്നും നടത്തിയിട്ടില്ല എന്നും നിയമ വിരുദ്ധമായി ഒരു പ്രവർത്തനങ്ങൾക്കും അനുമതി നൽകിയിട്ടില്ലെന്നും ഫാദർ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഹിന്ദു അനുകൂല സർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത ക്രൈസ്തവരെ ലക്ഷ്യമിട്ടുകൊണ്ടുള്ള തന്ത്രപരമായ നീക്കമാണോ യെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group