ഗർഭച്ഛിദ്രത്തിനെതിരെ പ്രതികരിക്കാന്‍ ക്രൈസ്തവര്‍ തയാറാകണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

തൊടുപുഴ: ഗർഭച്ഛിദ്രത്തിനെതിരെ പ്രതികരിക്കാന്‍ ക്രൈസ്തവ വിശ്വാസി സമൂഹം തയാറാകണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.ദൈവീക പദ്ധതികളോട് ചേർന്നുനിന്നുകൊണ്ട് ജീവൻ സംരക്ഷിക്കുവാൻ ഓരോ വിശ്വാസിയും കടപ്പെട്ടിരിക്കുന്നു എന്ന് ആർച്ച് ബിഷപ് പറഞ്ഞു.ദൈവ വിശ്വാസമില്ലാത്തവരെ സംബന്ധിച്ചിടത്തോളം ജീവന് വില കല്‍പ്പിച്ചെന്ന് വരികയില്ലെന്നും ജീവന്റെ സംരക്ഷണം ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ വിഷയമാണെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.എംടിപി ആക്ടിന്റെ ഫലമായി കഴിഞ്ഞ 50 വര്‍ഷങ്ങളിലായി ഭ്രൂണഹത്യയിലൂടെ വധിക്കപ്പെട്ട കുഞ്ഞുങ്ങളെ അനുസ്മരിച്ച് ഇടുക്കി രൂപതയുടെ കീഴിലുള്ള തങ്കമണി സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ നടത്തിയ പാപപരിഹാര പ്രാര്‍ത്ഥനയില്‍ അനുഗ്രഹ പ്രഭാഷണം നടക്കുകയായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി.ലവീത്താ മിനിസ്ട്രിയുടെ സ്ഥാപകനും ആത്മീയ ഗുരുവുമായ ഫാ. റോബര്‍ട്ട് ചവറനാനിക്കല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, പാപ പരിഹാര പ്രാര്‍ത്ഥന തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ ശുശ്രൂഷയുടെ ഭാഗമായുണ്ടായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group