നൈജീരിയിൽ ക്രൈസ്തവർ നേരിടുന്നത് വംശഹത്യ: ഗ്ബോക്കോ ബിഷപ്പ് വില്യം അവന്യ

Christians face genocide in Nigeria: Gboko Bishop William Avanya

അബുജ : നൈജീരിയിലെ ക്രിസ്താനികളുടെ വംശഹത്യയെ ലോകം അവഗണിക്കരുതെന്ന് ഗ്ബോക്കോ കത്തോലിക്കാ ബിഷപ്പ് വില്യം അവന്യ. നൈജീരിയിയിലെ മിഡിൽ ബെൽറ്റിൽ ക്രിസ്താനികളെ കൂട്ടക്കൊല ചെയ്യുന്നത് എല്ലാത്തരത്തിലും വംശഹത്യയാണെന്നും ബിഷപ്പ് പറഞ്ഞു. മിഡിൽ ബെൽറ്റ് പ്രദേശം കണ്ണീരിന്റെ ഒരു താഴ്വരയായി മാറിയത് നിരാശാജനകമാണെന്നും മിഡിൽ ബെൽറ്റിലെ സംഘർഷവും കൊലപാതകവും എന്ന വിഷയത്തിൽ ദ്വിപക്ഷ കോൺഗ്രസ്സ് കമ്മിഷറായ ടോം ലാന്റോസ് മനുഷ്യാവകാശ കമ്മീഷന്റെ ഡിസംബർ 17-ന് നടന്ന ചർച്ചയിൽ അംഗീകരിച്ചു.

നൈജീരിയയുടെ മധ്യഭാഗത്തുടനീളം വ്യാപിച്ചു കിടക്കുന്ന ഫലഭൂവിഷ്ടമായ പ്രദേശമാണ് മിഡിൽ ബെൽറ്റ്. നിരവധി കർഷകർ തിങ്ങിപ്പാർക്കുന്ന പ്രദേശമെന്ന പ്രത്യേകതയും ഇതിനുണ്ട്. അടുത്ത കാലത്തായി വർധിച്ചുവരുന്ന അക്രമങ്ങളുടെ ഇടമായി മാറിയിരിക്കുന്ന മിഡിൽ ബെൽറ്റിൽ ക്രിസ്താനികളായ കർഷകർ കൂടുതലുള്ള ഗ്രാമങ്ങൾ ആക്രമിക്കപ്പെടുന്നുണ്ട്. ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പിന്റെ കണക്കനുസരിച്ച് 2011, മുതൽ 2016-വരെ മിഡിൽ ബെൽറ്റിൽ പ്രതിവർഷം ശരാശരി രണ്ടായിരത്തിലധികം മരണങ്ങൾ ഉണ്ടായിട്ടുണ്ട്. മിഡിൽ ബെൽറ്റ് മേഖലയിലെ ഏറ്റവും പ്രബലമായ തീവ്രവാദി വിഭാഗം ഫൂളാണീ തീവ്രവാദികളാണ്. ഗ്രാമങ്ങളിൽ ഇവർ നടത്തിയ അക്രമങ്ങളിൽ പലതും ക്രിസ്താനികളുടെ കൂട്ടക്കൊലകളാണ്. സാധാരണക്കാരുടെയും അക്രൈസ്തവരുടെയും കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഇവിടെ കുറവല്ല.

2017-ൽ കത്തോലിക്കാ ബിഷപ്പുമ്മാർ ഫുലാനികളുടെ അക്രമങ്ങളുടെ തീവ്രതയെപ്പറ്റി മാധ്യമങ്ങളോട് വെളിപ്പെടുത്തൽ നടത്തിയിരുന്നു. മുസ്ലിം ഫൂലാനി തീവ്രവാദികൾ ക്രിസ്ത്യൻ ഗ്രാമങ്ങളെയും പള്ളികളെയും ലക്ഷ്യമിടുന്നുവെന്ന് ബിഷപ്പുമ്മാർ ആക്രമണത്തിന്റെ വംശീയ-മത സ്വഭാവത്തെപ്പറ്റിയുള്ള പരാമർശത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ദേവാലയങ്ങളും മറ്റ് മതപരമായ സുപ്രധാന കെട്ടിടങ്ങളും നശിപ്പിച്ചതായും തട്ടികൊണ്ട് പോകലുകളും നിർബന്ധിത മതപരിവർത്തനവും നടന്നതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മിഡിൽ ബെൽറ്റിലെ ക്രിസ്ത്യൻ വിഭാഗത്തെ സംരക്ഷിക്കുന്നതിൽ നൈജീരിയൻ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്നും ബിഷപ്പ് അവന്യ ആരോപിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group