ക്രിസ്ത്യാനികൾ കടന്നുപോകുന്നത് പീഡിപ്പിക്കപ്പെടുന്ന കാലഘട്ടത്തിലൂടെ….മാർ. ടോണി നീലങ്കാവിൽ

പാലയൂര്‍: പീഡിപ്പിക്കപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് വിശ്വാസികള്‍ കടന്നു പോകുന്നതെന്ന് അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. പാലയൂര്‍ മാര്‍തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീർത്ഥാടന കേന്ദ്രത്തില്‍ 20ാം പാലയൂര്‍ കണ്‍വന്‍ഷന്റെ സമാപനത്തില്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
കേന്ദ്രവും സംസ്ഥാനവും ക്രിസ്ത്യാനിയാണെന്ന കാരണത്താലാണ് പീഡിപ്പിക്കുന്നത്. പണ്ടുമുതല്‍ ഇതു തന്നെയായിരുന്നു അവസ്ഥ. എന്നാല്‍ വീട്ടിലായാലും സമൂഹത്തിലായാലും നമ്മുടെ ഓരോ പ്രവൃത്തികളും ക്രിസ്തുവിന്റെ വചനമായി മാറണമെന്നും നമ്മള്‍ ഓരോരുത്തരും മലമുകളിലെ വെളിച്ചമായി തീരണമെന്നും നിർദ്ദേശിച്ചു….
ധ്യാനഗുരു ഫാ. സിന്റോ പൊന്തേക്കന്റെ നേതൃത്വത്തില്‍ ബ്രദര്‍ സാബു വര്‍ഗീസ്, ഡേവിസ് തരകന്‍ എന്നിവര്‍ കണ്‍വന്‍ഷന്‍ നയിച്ചു. തീര്‍ത്ഥാടനകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാ. വര്‍ഗീസ് കരിപ്പേരി, സഹവികാരി ഫാ. നിര്‍മല്‍ അക്കര പട്ട്യേക്കല്‍, ജനറല്‍ കണ്‍വീനര്‍ ഇ.എഫ്. ആന്റണി, കണ്‍വീനര്‍മാരായ സി.എല്‍. ജേക്കബ്, സി.ഡി. ഫ്രാന്‍സിസ്, റെജി ജെയിംസ്, തോമസ് വാകയില്‍, സെക്രട്ടറിമാരായ സി.കെ. ജോസ്, ജോയ് ചിറമ്മല്‍, ട്രസ്റ്റിമാരായ ബാബു ഇല്ലത്തുപറമ്പില്‍, ടോണി ചക്രമാക്കില്‍,പിയൂസ് ചിറ്റിലപ്പിള്ളി, വര്‍ഗീസ് തലക്കോട്ടൂര്‍ എന്നിവര്‍ കൺവൻഷന് നേതൃത്വം നല്‍കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group