ഇന്ത്യയിൽ ക്രൈസ്തവർ നേരിടുന്നത് ഏകപക്ഷീയമായ അറസ്റ്റുകളും ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങളുമാണെന്ന റിപ്പോർട്ട് പുറത്ത് വിട്ട് യു. എസ്. സി. ഐ. ആർ. എഫ്.
ബി. ജെ. പി. സർക്കാർ പാസാക്കിയ നിയമങ്ങൾ രാജ്യത്തെ മതസ്വാതന്ത്ര്യത്തിനു ഭീഷണിയായി മാറിയതിനാൽ കഴിഞ്ഞ വർഷം ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ 160-ലധികം അക്രമാസക്തമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യു. എസ്. സി. ഐ. ആർ. എഫ്.) നൽകുന്ന റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
ഇന്ത്യയിലെ ക്രിസ്ത്യാനികൾ അക്രമത്തിന്റെയും മതപരമായ വിവേചനത്തിന്റെയും നിരവധി ഭീഷണികൾ നേരിടുന്നുണ്ട്. പ്രത്യേക ആശങ്കയുള്ള രാജ്യമെന്ന നിലയിൽ (CPC) യു. എസ്. ഗവൺമെന്റിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ലംഘനക്കാരുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന് യു. എസ്. സി. ഐ. ആർ. എഫ്. ആവശ്യപ്പെടുന്നു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിൻ്റെ വക്താവ് യു. എസ്. ഏജൻസിയുടെ റിപ്പോർട്ടിനെതിരെ ‘രാഷ്ട്രീയ അജണ്ടയുള്ള പക്ഷപാതപരമായ സംഘടന’ റിപ്പോർട്ട് എന്ന്
വിശേഷിപ്പിച്ചതായി വാർത്താ
റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group