ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ ഞായറാഴ്ച ആക്രമണമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്ന് മണിപ്പുരിലെ പള്ളികളിൽ വിശുദ്ധ കുർബാന നടന്നത് അതീവ സുരക്ഷയിൽ. ക്രൈസ്തവ ദേവാലയങ്ങൾക്ക് കരസേനയും ആസാം റൈഫിൾസും സുരക്ഷയൊരുക്കി. ഇന്നലെ കാര്യമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.
മണിപ്പുർ സംഭവത്തിൽ പ്രധാനമന്ത്രി മൗനം തുടരുന്നതിൽ കടുത്ത പ്രതിഷേധമുയരുന്നുണ്ട്. ഇന്നലെ നടത്തിയ മൻ കി ബാത്തിലും നരേന്ദ്ര മോദി മണിപ്പുർ കലാപത്തിൽ പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ച് ഇംഫാലിൽ നാട്ടുകാർ റേഡിയോകൾ തകർത്തു പ്രതിഷേധിച്ചു.
മണിപ്പുരിൽ സമാധാനം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നിരവധി ജില്ലകളിൽ മെയ്തെയ് സ്ത്രീകൾ തീപ്പന്തമേന്തി മനുഷ്യച്ചങ്ങല തീർത്തു. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, തൗബൽ, കാക്ചിംഗ് എന്നീ ജില്ലകളിലായിരുന്നു മനുഷ്യച്ചങ്ങല. ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകൾ മുദ്രാവാക്യവും മുഴക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group