ജിഹാദി ആക്രമണങ്ങളിൽ വലഞ്ഞ് മൊസാംബിക്കിലെ ക്രൈസ്തവർ

ജിഹാദി ആക്രമണങ്ങളെത്തുടർന്ന് മൊസാംബിക്കിലെ ക്രിസ്ത്യാനികളുടെ സ്ഥിതി വളരെ പരിതാപകരമായ അവസ്ഥയിലാണെന്ന് റിപ്പോർട്ട്. പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.

2024-ന്റെ തുടക്കം മുതൽ മൊസാംബിക്കിൽ, രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള സായുധ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്. ഈ സംഘത്തിന്റെ അതിക്രമങ്ങൾ ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും അന്തരീക്ഷം ജനങ്ങളുടെയിടയിൽ സൃഷ്ടിക്കുകയാണെന്ന് എയ്‌ഡ് ടു ദി ചർച്ച് ഇൻ നീഡ് വെളിപ്പെടുത്തുന്നു.

കാബോ ഡെൽഗാഡോ പ്രവിശ്യയിലാണ് ഇസ്ലാമിക ഭീകരർ കൂടുതലായും ക്രൈസ്തവർക്കുനേരെ ആക്രമണം നടത്തുന്നത്. ഇവിടെ ഇസ്ലാമിക തീവ്രവാദികൾ കത്തോലിക്കാ പുരോഹിതരെയും മിഷനറിമാരെയും ആക്രമിക്കുകയും ദൈവാലയങ്ങളും വൈദികവസതികളും അഗ്നിക്കിരയാക്കുകയും പുരോഹിതരും മറ്റും പല സ്ഥലങ്ങളിലും അഭയം പ്രാപിച്ചിരിക്കുകയാണെന്നും
മൊസാംബിക്കിൽ താമസിക്കുന്ന മിഷനറി വെളിപ്പെടുത്തുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group