നൈജീരിയയിൽ വീണ്ടും ക്രൈസ്തവരുടെ വിലാപം; കുട്ടികൾ ഉൾപ്പെടെ നാലു പേരെ വീട്ടിൽ കയറി കൊലപ്പെടുത്തി

ക്രൈസ്തവ വിരുദ്ധതയ്ക്ക് പേരുകേട്ട നൈജീരിയയിൽ നിന്ന് വീണ്ടും ഞെട്ടിക്കുന്ന റിപ്പോർട്ട്.

അബൂജയിൽ കുട്ടികൾ ഉൾപ്പെടെ നാലു ക്രൈസ്തവരെയാണ് കഴിഞ്ഞ ദിവസം ഫുലാനി തീവ്രവാദികൾ വീട്ടിൽ കയറി കൊലപ്പെടുത്തിയത്. അതിനു ശേഷം വീട്ടിൽ ഉണ്ടായിരുന്ന മറ്റൊരു കുട്ടിയുടെ കൈപ്പത്തി അക്രമികൾ അറുത്തു മാറ്റുകയും ചെയ്തു.

ജൂലൈ 21 ലെ അക്രമത്തിന്റെ നടുക്കത്തിൽ നിന്ന് വിട്ടുണരുന്നതിന് മുമ്പാണ് അടുത്ത കൂട്ടക്കൊലയും രാജ്യത്ത് നടന്നിരിക്കുന്നത്.

ജനുവരി മുതൽ ഫുലാനികൾ കൊലപ്പെടുത്തിയ ക്രൈസ്തവരുടെ എണ്ണം 300 ആണ് . 40 ഓളം ക്രൈസ്തവ സമൂഹങ്ങൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടു.120,000 ആളുകളാണ് പലായനം ചെയ്തിരിക്കുന്നത്.ക്രൈസ്തവർക്ക് ജീവിക്കാൻ കഴിയാത്ത രാജ്യങ്ങളി ലൊന്നായി നൈജീരിയ മാറിയിരിക്കുകയാണ്. ദിനംപ്രതി ക്രൈസ്തവർ ഇവിടെ കൂട്ടക്കൊല ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തു കൊണ്ടിരിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group