ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം’ ആദ്യമായി ആചരിക്കാൻ ഒരുങ്ങി ക്രൈസ്തവ സമൂഹം

ന്യൂഡൽഹി :ജൂലൈ മൂന്നാം തീയതി ഇന്ത്യയിലെ മുഴുവന്‍ ക്രൈസ്തവ സഭാവിഭാഗങ്ങളും സംയുക്തമായി ‘ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം’( യേശു ഭക്തി ദിവസ്) എന്ന പേരിൽ
ദിനം ആഘോഷിക്കാൻ ഒരുങ്ങുന്നു. ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം എന്ന പേരില്‍ ആചരണം ഭാരതത്തിൽ നടത്തുന്നത്. ഇതു സംബന്ധിച്ച വിവരങ്ങൾ ഏഷ്യന്യൂസാണ് പുറത്തുവിട്ടിരിക്കുന്നത്.ഭാരതത്തിന്റെ അപ്പോസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ദിനം എന്ന കാരണം കൊണ്ടാണ് ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം ആഘോഷിക്കുവാന്‍ ജൂലൈ 3 തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.
വിശുദ്ധ തോമാശ്ലീഹ ഭാരതത്തില്‍ എത്തിയ തീയതിയേക്കുറിച്ചും,ചരിത്രത്തെക്കുറിച്ചുമുള്ള അഭിപ്രായ ഭിന്നതകള്‍ മറികടക്കുവാന്‍ സെന്റ്‌ തോമസ്‌ ദിനത്തില്‍ തന്നെ ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം ആഘോഷിക്കുന്നത് വഴി കഴിയുമെന്നു ദേശീയ മെത്രാന്‍ സമിതിയുടെ മുന്‍ ഔദ്യോഗിക വക്താവായിരുന്ന ഫാ. ബാബു ജോസഫ് പറഞ്ഞു.
ക്രൈസ്തവ വിശ്വാസത്തെ ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റുന്ന ഒരു സുപ്രധാന നടപടിയായി ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനാഘോഷം മാറുമെന്നും ഫാദർ ബാബു ജോസഫ് അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group