തട്ടികൊണ്ട് പോകലിന് ഇരകളായ ബിഷപ്പുമാരെ അനുസ്മരിച്ച് ക്രൈസ്തവർ

ആലപ്പോയിൽ നിന്നും 11 വർഷങ്ങൾക്കു മുൻപ് തീവ്രവാദികൾ തട്ടികൊണ്ട് പോയ ബിഷപ്പുമാർക്കായി പ്രത്യേകം പ്രാർത്ഥിച്ച് വിശ്വാസികൾ.

2013 ഏപ്രിൽ 22-ന് ഗ്രീക്ക് ഓർത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്ത ആയിരുന്ന ബൌലോസ് യാസിഗിയെയും സിറിയൻ ഓർത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്ത ആയിരുന്ന ഗ്രിഗോറിയോസ് യോഹന്ന ഇബ്രാഹിമിനെയും അലപ്പോയ്ക്കും തുർക്കി അതിർത്തിക്കും ഇടയിലുള്ള റോഡിൽ വച്ചാണ് ജിഹാദികൾ തട്ടിക്കൊണ്ടുപോയത്.

ബിഷപ്പുമാരെ തട്ടികൊണ്ട് പോയതിനു ശേഷം ഏറെ ചർച്ചകൾ നടന്നു എങ്കിലും അവരുടെ മോചനത്തിലേയ്ക്ക് നയിക്കുന്ന ഒരു പുരോഗതിയും ഉണ്ടായില്ല. ഇന്ന് അവർ ജീവനോടെ ഉണ്ടോ അതോ മരിച്ചോ എന്ന് പോലും ആർക്കും അറിയില്ല. അവരുടെ സ്മരണാർത്ഥം എല്ലാ വർഷവും ആലപ്പോയിൽ പ്രാർത്ഥനാദിനം ആചരിക്കാറുണ്ട്.

ഈ വർഷം നടന്ന പ്രാർത്ഥന ദിനാചരണത്തിൽ ലോകത്തിൻ്റെ വിവിധ ഇടങ്ങളിൽ ഇപ്രകാരം തിരോധാനത്തിനു ഇരകളാകുന്നവരുടെ സ്വാതന്ത്ര്യത്തിനു പരിശ്രമിക്കാത്ത അന്താരാഷ്ട്ര സമൂഹങ്ങളുടെ മൗനത്തെ മധ്യപൂർവേഷ്യയിലെ വിവിധ ക്രൈസ്തവ സഭകൾ ചേർന്നു അപലപിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group