⛔️🛑⛔️ #ക്രിസംഘികൾ #സാത്താൻ സംഘികളാകരുത്..!!!⛔️🛑⛔

⛔️🛑⛔️ #ക്രിസംഘികൾ #സാത്താൻസംഘികളാകരുത്..!!!⛔️🛑⛔️

1. 🔵🔵 “ഈശോ” എന്ന പേരിൽ സിനിമയിറക്കി, ആ നാമത്തിന്റെ വില ഒരു സിനിമയിലെ കഥാപാത്രത്തിന്റെ അത്ര താഴ്ത്തികാണിച്ച് പൊതുവികാരമുണ്ടാക്കുവാൻ ചിലർ പരിശ്രമിച്ചപ്പോൾ, ഒരുപാടുപേർ ക്രിസ്തീയമായും ചിലർ ഒട്ടും ക്രിസ്തീയതയില്ലാതെയും ഇതിനെതിരെ പ്രതിഷേധിച്ചു..പ്രതികരിച്ചു. ഞാനും പ്രതികരിച്ച് ലേഖനമെഴുതി. ചില സംഘടനകൾ കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെട്ടു. പക്ഷേ ആ പരാജയം വിജയമാക്കുവാൻ അവർ ചെയ്തത് ഒട്ടും ക്രിസ്തീയമല്ലാത്ത ഒരു പ്രവൃത്തിയാണ്. മുസ്‌ലിം മതത്തിലെ മതതീവ്രവാദികളേക്കാൾ ഒട്ടും മോശമല്ല ഞങ്ങൾ എന്ന് തെളിയിക്കാനെന്നപോലെ, പ്രതികാരബുദ്ധിയോടെ, കർത്താവിന്റെ ഹിതം ആരായാതെ, അവരുടെ പ്രവാചകനെ അപമാനിക്കുവാനെന്നപോലെയുള്ള ഒരു Tittle ഇട്ട് (മുഹമ്മദ് ദി പോക്സോ ക്രിമിനൽ) Short Film പ്രഖ്യാപിച്ചു…!!! കർത്താവ് ഇതുകണ്ട് കയ്യടിച്ചുപറഞ്ഞു..”നന്നായെടാ മക്കളേ… എന്നെ അപമാനിക്കുവാൻ നിരന്തരം ശ്രമിക്കുന്ന ഇവന്മാർക്കിട്ട് ഇങ്ങനെത്തന്നെ പണിയണം.. ഒരു കരണത്തടിച്ചവന്റെ രണ്ടു കരണവും ഇതുപോലെ അടിച്ചു പുകയ്ക്കണം.” ഈ ക്രിസ്തുവിനെ നിങ്ങൾക്ക് മനസ്സിലായില്ലേ..? ഇങ്ങനെ നിങ്ങളുടെ ഉള്ളിൽ മന്ത്രിക്കുന്ന ക്രിസ്തുവിന്റെ പേരാണ് അന്തിക്രിസ്തു അഥവാ സാത്താൻ. കൂടുതൽ വിവരിക്കാതെ , ബൈബിൾ വായിക്കുന്നവർക്ക് കാര്യം മനസ്സിലായി എന്ന് കരുതുന്നു.

2.🔵🔵 ഇനി ഇതുമൂലം ഭാവിയിൽ വരുവാൻ പോകുന്ന മറ്റൊരപകടം പറയാം. ക്രിസ്തു ആഗ്രഹിക്കാത്ത നിങ്ങളുടെ പ്രതികാരനടപടിമൂലം, ക്രിസ്തു ഇനിയും കൂടുതൽ അപമാനിക്കപ്പെട്ടേക്കാം. ഇപ്പോൾ നിങ്ങൾ ചെയ്യുന്നതിന്റെ പതിന്മടങ്ങു മോശമായി, അശ്ലീലത കൂട്ടിച്ചേർത്തുകൊണ്ട് യേശുവിനെയും മാതാവിനെയും വിശുദ്ധരെയുമൊക്കെ അപമാനിച്ചുകൊണ്ട് ഒന്നിനുപിറകെ മറ്റൊന്നായി ഇക്കൂട്ടർ Short Films ഇറക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌താൽ നിങ്ങളെന്തുചെയ്യും..? കൂടുതൽ വാശിയോടെ തീവ്രതകൂട്ടി നിങ്ങളും അടുത്ത പടം ഇറക്കി ബാലൻസ് ചെയ്യുവാൻ നോക്കുമായിരിക്കും അല്ലേ..? ഇതിനിടയിൽകിടന്ന് നഗ്നനായി, രക്തമൊലിച്ച്,അപമാനിതനായി, ഹൃദയവേദനകൊണ്ട് ഞെളിപിരി കൊളളുന്ന ക്രിസ്തുവിനെ ഒന്നു വന്നുകണ്ട്‌ സംസാരിക്കുവാൻ ഇടയ്ക്കു ശ്രമിക്കണേ… എല്ലാം ക്രിസ്തുവിനുവേണ്ടി ആണല്ലോ..അല്ലേ..? അതേ..അതേ.. ക്രിസ്തുവും സ്വർഗ്ഗീയദൂതഗണങ്ങളും ഇതൊക്കെ കാണുവാൻ തുള്ളിച്ചാടിക്കൊണ്ടു വെയിറ്റ് ചെയ്യുന്നു…!!!

നിങ്ങൾ ആത്മാർത്ഥമായി ക്രിസ്തുവിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ..പിന്തുടരുന്നുണ്ടെങ്കിൽ.. ചെയ്യേണ്ടത് സാത്താനെ പ്രീതിപ്പെടുത്തുന്ന ഇത്തരം പ്രതികാരപ്രവൃത്തികൾ ആയിരുന്നില്ല. “ഈശോ” എന്ന പേരിൽത്തന്നെ വളരെ മനോഹരമായി ബൈബിളിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് നിങ്ങൾ Short Film ഇറക്കുവാൻ ശ്രമിച്ചിരുന്നെങ്കിൽ സ്വർഗ്ഗം തീർച്ചയായും കൈയടിച്ചേനെ…

3. 🔵🔵 വൈദികരെപോലും “എടോ”; “താൻ” തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് വിളിച്ചു പോസ്റ്റിടുന്നവർ.. അതിനുതാഴെ കേട്ടാലറയ്ക്കുന്ന അശ്ളീല വാക്കുകളും തെറിവാക്കുകളും ഉപയോഗിച്ച് കമന്റിടുന്നവർ. ആശയത്തെ പ്രതിരോധിക്കാതെ, വാളെടുക്കാതെ വാക്കുകൾ കൊണ്ട് ഒരു വ്യക്തിയെ കൊന്നുകൊലവിളിക്കുന്ന മോഡേൺ ക്രിസ്ത്യൻ ആത്മീയത..!! അതെ… അതിനുശേഷവും ഇവർ ലോകത്തോട് വിളിച്ചുപറയുന്നു; “ഇതെല്ലാം ക്രിസ്തുവിനുവേണ്ടിയും അവന്റെ സഭയ്ക്കുവേണ്ടിയും… ഐ ലവ് യു ജീസസ്..!!”

4. 🔵🔵 എന്തുവന്നാലും ക്രിസ്ത്യാനി പ്രതികരിക്കരുത് എന്നാണോ ഈ പോസ്റ്റ്മാൻ പറയുന്നത്..? തീർച്ചയായും അല്ല. സഭയിലെ പാഷണ്ഡതകൾക്കെതിരെയും കുറവുകൾക്കെതിരെയും പ്രതികരിച്ചു വിജയിച്ചവരിൽ പലരും ഇപ്പോൾ കത്തോലിക്കാസഭയിൽ വിശുദ്ധരുടെ ഗണത്തിലാണ്. കേരളത്തിലെ വിശുദ്ധനായ ചാവാറകുര്യാക്കോസ് അച്ചൻ സ്ഥാപിച്ച പള്ളിക്കൂടത്തിൽ അയിത്തത്തെ മറികടന്ന് വിജാതീയ കുട്ടികൾ പഠിച്ചത്, ഉയർന്ന ജാതിക്കാരായ വിജാതീയരോട്, ക്രിസ്‌തുവിനോട് ചേർന്നുനിന്നുകൊണ്ട് പടവെട്ടിത്തന്നെയാണ്… ക്രിസ്‌തുവിന്റെ ഇഷ്ടം നോക്കാതെ, സ്വയം സുവിശേഷമെഴുതി പ്രതികരിക്കുന്ന നിങ്ങൾക്ക്, പ്രതികരണത്തിൽ പാപക്കറ വരുത്താതെ കർത്താവിന്റെ അന്തസ്സ്, വിജാതീയരുടെ ഇടയിലും സഭയിലും കാത്തുസൂക്ഷിച്ച ശരിയായ ക്രിസ്തുഅനുയായികളെ മനസ്സിലാക്കുവാൻ സാധിക്കുമോ?

5. 🔵🔵 ക്രിസ്തു ചാട്ടവാറെടുത്തിട്ടുണ്ട് (അടിച്ചിട്ടില്ല എന്നത് മറക്കരുത്), മുഖത്തടിച്ച പടയാളിയോട് പ്രതികരിച്ചിട്ടുണ്ട് തുടങ്ങിയ സംഭവങ്ങൾ ബൈബിളിൽനിന്നെടുത്ത് സ്വന്തം പാപത്തെ ന്യായീകരിക്കുന്നവരുണ്ട്. ശരിയാണ്.. ക്രിസ്തു പ്രതികരിച്ചു. പക്ഷേ ആ ക്രിസ്തുവിന്റെ ഹൃദയത്തിൽ ഒരു തരിയെങ്കിലും അവരോട് വിദ്വേഷമോ വെറുപ്പോ ഉണ്ടായിരുന്നോ? അവരെ ക്രിസ്തു പൂർണ്ണമായും തള്ളിക്കളഞ്ഞുപേക്ഷിച്ചിരുന്നോ..? ക്രൂശിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുകയും പിതാവിനോട് ക്ഷമ യാചിച്ചുമല്ലേ നമ്മുടെ നാഥൻ കടന്നുപോയത്..? അതുകൊണ്ട്, പൊന്നുസഹോദരൻമാരേ.. ക്രിസ്തു, ഹൃദയംകൊണ്ടും ശരീരംകൊണ്ടും ചെയ്തതൊന്നും ചെയ്യുവാൻ നിങ്ങൾക്ക് സാധിക്കില്ല. ചുമ്മാ വചനം വളച്ചൊടിച്ച് പാപത്തെ ന്യായീകരിക്കുവാൻ ശ്രമിക്കരുത്. ക്രിസ്തു ചെയ്‌ത കാര്യങ്ങളുടെ പിറകേപോകാതെ, നമ്മോട് ചെയ്യുവാനായി ക്രിസ്തു ബൈബിളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ പിറകെ പോയാലോ..? “ഹേ.. അത് പറ്റില്ല” എന്ന് പരസ്യമായി പറയുവാൻപോലും മടിയില്ലാത്തവരാണ് സഭയുടെയും ക്രിസ്തുവിന്റെയും സംരക്ഷകർ എന്നവകാശപ്പടുന്ന ചില സംഘടനകൾ. ഇതേ ലക്‌ഷ്യം അവകാശപ്പെടുന്ന ക്രിസ്തീയ പേരിലുള്ള രണ്ടു സംഘടനകൾതമ്മിൽ സോഷ്യൽ മീഡിയയിൽ അൽപ്പകാലം മുൻപ് ഒരു വാക്ക്പോരാട്ടം ഉണ്ടായിരുന്നു. അതിൽ ഒരു സംഘടനയുടെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ പോസ്റ്റിലെ ചില ഭാഗങ്ങൾ വായിച്ച്, തലയിൽ കൈവച്ചുപോയി.. വാക്കുകൾ കൃത്യമായി ഓർക്കുന്നില്ലെങ്കിലും ഏതാണ്ടിങ്ങനെയാണ്. “ഒരു കരണത്തടിക്കുന്നവന്റെ മറുകരണംകൂടി കാണിച്ചുകൊടുക്കുവാൻ യേശു പറഞ്ഞിട്ടുണ്ടാകാം. എന്നാൽ ഞങ്ങളിൽനിന്നും അത് പ്രതീക്ഷിക്കേണ്ട.. എതിർക്കാൻവന്നാൽ മൂക്കിടിച്ചുപരത്തുകതന്നെ ചെയ്യും..” മറ്റു മതത്തിലെ മതതീവ്രവാദമല്ലേ നമ്മൾ കേട്ടിട്ടുള്ളൂ.. എന്നാൽ ഇതാ ക്രിസ്തുവിനെയും ബൈബിളിനെയും പുറന്തള്ളിക്കൊണ്ടുള്ള ക്രിസ്ത്യൻ മതതീവ്രവാദത്തിന്റെ തുടക്കം… അപകടമാണിത്.. പുറമെയുള്ളവർ മാത്രമല്ല, സഭയ്ക്കുള്ളിൽത്തന്നെ പലരും തൊഴിക്കുന്നത് ഇരുമ്പാണിമേലാണ്.. മറക്കേണ്ട..

6. 🔵🔵 നാദിർഷയ്ക്ക് നല്ല അടിയുടെ കുറവാണ് എന്ന് ഒരു വൈറൽ വീഡിയോയിൽ ഒരു പ്രിയവൈദികൻ പറയുന്നതുകേട്ടു. അടിയുടെ കുറവല്ല; പരിശുദ്ധാത്മാവിന്റെ നിറവിന്റെ കുറവാണ് എന്ന് അവിടെ പറഞ്ഞിരുന്നുവെങ്കിൽ, അത് എത്രയോ നല്ല പ്രതികരണം ആയേനെ. അത്, എത്രയോ പേർക്ക് ക്രിസ്തുവിന്റെ മാതൃക ആയേനെ? അതല്ലേ ഈശോ നമ്മിൽനിന്നും പ്രതീക്ഷിക്കുന്ന ക്രിസ്തീയ പ്രതികരണം..?

7. 🔵🔵 ഈ പോസ്റ്റിനെ ഇഷ്ടപ്പെടുവാനോ അനുകൂലിക്കുവാനോ പലർക്കും സാധിച്ചേക്കില്ല. ക്രിസ്തീയമായി പ്രതികരിക്കണം എന്നുള്ള ആശയത്തെ പരസ്യമായി നിങ്ങൾ പിന്തുണയ്ക്കുമെങ്കിലും, രണ്ടടി കൊടുക്കുന്നതിൽ തെറ്റില്ല എന്ന് ഉള്ളിന്റെയുള്ളിൽ ആരുമറിയാതെ ആഗ്രഹിക്കുന്നവരാണ് നിങ്ങളിൽ പലരും എന്നതുതന്നെ കാരണം. അതുകൊണ്ടുതന്നെ അത്തരം പോസ്റ്റുകൾക്ക് കൂടുതൽ സ്വീകാര്യതയും അടുത്തകാലത്തായി വർദ്ധിച്ചുവരുന്നു.. ആരെയും കുറ്റപ്പെടുത്തുന്നില്ല. അത് മനുഷ്യസഹജമായ ജഡത്തിന്റെ ആശയാണ്, ആത്മാവിന്റെ ആശയല്ല. എങ്കിലും ജഡത്തെ കീഴ്പ്പെടുത്താത്ത നമ്മുടെ ആത്മീയനിലവാരം എവിടെയെത്തിനിൽക്കുന്നു എന്ന് വിലയിരുത്താതെയിരിക്കരുത്.

8. 🔵🔵 ഈ പോസ്റ്റ് അല്മായർക്കുവേണ്ടി മാത്രമല്ല. സീറോമലബാർ സഭയുടെ ഇടയനെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന… നിരാഹാരം കിടക്കുന്ന…റോഡിൽ പ്രതിഷേധിക്കുന്ന…കുർബാനക്രമം ഏകീകരിക്കുവാനുള്ള മാർപാപ്പയുടെ നിർദേശത്തെ അനുസരിക്കേണ്ടിവന്നാൽ രാജിവച്ചു പ്രീസ്റ് ഹോമിൽ പോകുമെന്ന് ജനത്തോടു പറയുന്ന….അനുസരണം ജീവിതവ്രതമാക്കിക്കൊള്ളാമെന്ന് ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്‌ത….ദൈവജനത്തിനു ക്രിസ്തുമാർഗം പറഞ്ഞുകൊടുക്കാത്ത… ജീവിച്ചു മാതൃക കാണിച്ചുകൊടുക്കാത്ത.. വൈദികർക്കും സന്യസ്തർക്കും കൂടിയുള്ളതാണ്.

9. 🔵🔵 നിങ്ങളുടെ അടുത്ത ജന്മദിനം ആഘോഷിക്കുവാൻ നിങ്ങൾ ഉണ്ടാകുമോ എന്നുറപ്പില്ലാത്തതുകൊണ്ടും, അങ്ങനെ അടുത്ത ജന്മദിനം ആഘോഷിക്കാൻ സാധിക്കാതെ ഒരു വർഷത്തിനുള്ളിൽ മരിച്ചാൽ, അപ്പോൾത്തന്നെ ദൈവത്തിന്റെ ശിക്ഷാവിധി ഉണ്ടാകുമെന്നുമുള്ളതുകൊണ്ടും തിരുത്താൻ താൽപ്പര്യമുള്ളവർക്ക് ഒട്ടും താമസിക്കാതെ തിരുത്താം. കുമ്പസാരക്കൂട്ടിൽ ചെല്ലുമ്പോൾ ക്രിസ്തുവിനുവേണ്ടി പ്രതികരിച്ച്, പാപത്തിന്റെ നീണ്ട ലിസ്റ്റ് തയ്യാറാക്കേണ്ട ഗതികേട് വരാതെ, ക്രിസ്തുവിനോട് ചേർന്നുനിന്നു പ്രതികരിച്ച്, സാത്താൻസംഘികളാകാതെ, വിശുദ്ധരായ ക്രിസംഘി ആകുവാൻ ശ്രമിക്കുക.

സ്നേഹപൂർവ്വം,
വിചാരത്തിലും വാക്കിലും പ്രവൃത്തിയിലും വിശുദ്ധി കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന പ്രതികരിക്കുന്ന ഒരു ക്രിസംഘി. (-റെനിറ്റ്)

ദൈവനാമം മഹത്വപ്പെടട്ടെ..ആമേൻ..
# യേശു ഏകരക്ഷകൻ # ലോകരക്ഷകൻ # 🌹✝️🌹


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group