നൈജീരിയയിൽ നിന്ന് 36 ക്രൈസ്തവരെ തട്ടിക്കൊണ്ട് പോയി

ക്രൈസ്തവ പീഡനം തുടർക്കഥയാകുന്ന നൈജീരിയയിൽ നിന്ന് 36 ഓളം ക്രൈസ്തവ വിശ്വാസികളെ ആയുധധാരികൾ തട്ടിക്കൊണ്ടു പോയി.

കാഡുന സ്റ്റേറ്റിലെ ഗ്രാമത്തിൽ നിന്നാണ് ജൂൺ 28 രാത്രി ഇവരെ തട്ടിക്കൊണ്ടു പോയത്.വീടുകളിൽ കയറിയിറങ്ങി ബന്ദികളാക്കിയ ശേഷമാണ് ക്രൈസ്തവരെ ആയുധ സംഘം തട്ടിക്കൊണ്ടു പോയത്.

“രാത്രി ഒമ്പതു മണിക്കാണ് ഇസ്ലാമിക തീവ്രവാദികൾ ഗ്രാമത്തിലെത്തിയത്. അവർ ആളുകൾക്ക് നേരെ വെടിവച്ചു. വീടുകൾ തകർക്കുകയും ആളുകളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു.അജ്ഞാതമായ സ്ഥലത്തേക്കാണ് ആളുകളെ കൊണ്ടു പോയിരിക്കുന്നത്. പോലീസിൽ വിവരം അറിയിച്ചിട്ടും വെളുപ്പിന് രണ്ടു മണിയോടെയാണ് അവരെത്തിച്ചേർന്നത്. ഗ്രാമവാസികൾ പറഞ്ഞു.

കത്തോലിക്കാ വൈദികനായ ഫാ. ജോൺ മാർക്കിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് ഈ തട്ടിക്കൊണ്ടു പോകൽ നടന്നിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group