യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ട് ക്രൈസ്തവർ നാളെ ഓശാന തിരുനാൾ ആചരിക്കും.
കേരളത്തിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ നാളെ പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളും കുരുത്തോല വിതരണവും നടക്കും.ഓശാന ആചരണത്തോടെ ക്രൈസ്തവ ദേവാലയങ്ങളിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്കു തുടക്കമാകും.
സീറോ മലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഓശാന തിരുക്കർമങ്ങൾക്കു മുഖ്യകാർമികത്വം വഹിക്കും. രാവിലെ 7 മണിക്ക് കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വി. കുർബാനയും നടക്കും.
പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊളിറ്റൻ കത്തീഡ്രലിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും മറ്റു ഓശാന ശുശ്രൂഷകൾക്കും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ മുഖ്യകാർമികനാകും. വൈകുന്നേരം അഞ്ചിനു വിശുദ്ധ കുർബാനയും കുരിശിന്റെ വഴിയും നടക്കും.
പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മുഖ്യ കാർമികത്വത്തിൽ ഓശാന ശുശ്രൂഷകൾ നടത്തും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group