ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച് നടത്തിയ സാത്താനിക ആഘോഷത്തിനെതിരെ പ്രാര്‍ത്ഥനയുടെ പ്രതിരോധവുമായി ക്രൈസ്തവര്‍

ടെക്സാസ്: ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച് നടത്തിയ സാത്താനിക ആഘോഷത്തിനെതിരെ പ്രാര്‍ത്ഥനയുടെ പ്രതിരോധവുമായി ടെക്സാസിലെ ക്രൈസ്തവ വിശ്വാസികൾ.

ടെക്സാസിലെ ടൈലറില്‍ സാത്താന്‍ ആരാധകരെയും, നിരീശ്വരവാദികളെയും, മന്ത്രവാദികളെയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച പ്രൈഡ് ഫെസ്റ്റ് ആഘോഷത്തിന് മുന്നിലാണ് പ്രാര്‍ത്ഥനയുടെ പ്രതിരോധവുമായി വിശ്വാസികൾ എത്തിയത്.

പൈശാചിക പരിപാടി നടക്കുന്നതിന് മുന്‍പായി തന്നെ ക്രൈസ്തവ വിശ്വാസികള്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ സംഘടിപ്പിക്കുകയായിരുന്നു. ക്രൈസ്തവര്‍ എന്ന നിലയില്‍ ആത്മീയ യുദ്ധക്കളത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുകയാണെന്നും ക്രിസ്തുവുമായുള്ള ബന്ധത്തിലൂടെ ലഭിച്ച ശക്തി പ്രയോഗിക്കുവാനുള്ള അവസരമാണിതെന്നും പ്രൈഡ് ഫെസ്റ്റിന് മുന്‍പായി ഇത്തരമൊരു പ്രാര്‍ത്ഥന സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചതിനു പിന്നിലെ കാരണമായി ചര്‍ച്ച് ഓഫ് പൈന്‍സ് സമൂഹാംഗമായ ലോറന്‍ എത്രെഡ്ജ് ചൂണ്ടിക്കാട്ടി.

തങ്ങള്‍ യുദ്ധത്തിനല്ല വന്നിരിക്കുന്നതെന്നും, വിശ്വാസികളായി നിലകൊണ്ടു പ്രാര്‍ത്ഥിക്കുവാനാണ് വന്നിരിക്കുന്നതെന്നും വചനപ്രഘോഷകനായ ഡോണല്‍ വാള്‍ഡര്‍ പറഞ്ഞു. തന്റെ സാന്നിധ്യം കൊണ്ട് ക്രൈസ്തവരെ ബുദ്ധിമുട്ടിക്കുക എന്നതാണ് തന്റെ ആഗ്രഹമെന്നു സാത്താനിക ആഘോഷത്തില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടി പറയുന്നതു സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ ടെയ്ലര്‍ ഹാന്‍സന്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ദൃശ്യമാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ അവഹേളിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് പല സാത്താന്‍ ആരാധകരും ആഘോഷത്തില്‍ പങ്കെടുത്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group