ക്രിസ്തുമസ് പരിപാടികളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനുമുമ്പ് രക്ഷിതാക്കളുടെ അനുമതിതേടാൻ സ്കൂളുകളോട് ആവശ്യപ്പെടുന്ന സർക്കാർ ഉത്തരവിൽ ആശങ്ക അറിയിച്ച് മധ്യ-ഇന്ത്യൻ സംസ്ഥാനത്തിലെ ക്രിസ്ത്യാനികൾ. മധ്യപ്രദേശിലെ ഷാജാപൂർ ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർ എല്ലാ സ്വകാര്യ സ്കൂളുകളോടും, ക്രിസ്തുമസുമായി ബന്ധപ്പെട്ട പരിപാടികളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനുമുമ്പ് രക്ഷിതാക്കളുടെ മുൻകൂർ അനുമതി തേടണമെന്ന സർക്കുലർ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ആശങ്ക.
“ഇതാദ്യമായാണ് ഞങ്ങൾ ഇത്തരമൊരു ഉത്തരവ് കാണുന്നത്. സംസ്ഥാനത്തെ മിക്ക സ്കൂളുകളും നടത്തുന്നത് കത്തോലിക്കരും മറ്റ് ക്രിസ്ത്യൻ വിഭാഗങ്ങളുമാണ്. അതിന്റെ നേതാക്കൾ ക്രിസ്ത്യാനികളെയും അവരുടെ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ദ്രോഹിക്കാനുള്ള ബോധപൂർവമായ ശ്രമമായാണ് സർക്കുലറിനെ കാണുന്നത്. പ്രധാന ഹിന്ദു ഉത്സവങ്ങളുടെ ആഘോഷങ്ങളിൽ ഞങ്ങൾക്ക് അത്തരമൊരു ഓർഡർ ലഭിച്ചിട്ടില്ല“ സംസ്ഥാനത്തെ ജാബുവ രൂപതയിലെ പബ്ലിക് റിലേഷൻസ് ഓഫീസർ ഫാ. റോക്കി ഷാ വെളിപ്പെടുത്തുന്നു. ഇത്തരമൊരു സർക്കാർ ഉത്തരവ് കാണുന്നത് തികച്ചും ആശങ്കാജനകമാണെന്നും ഷാ അഭിപ്രായപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group