ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ക്കിടയില്‍ ആക്രമണങ്ങള്‍ നടത്തുവാന്‍ ഇസ്ലാമിക ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് യുവ ചാവേറുകളെ സമൂഹ മാധ്യമമായ ‘ടിക് ടോക്’ലൂടെ റിക്രൂട്ട് ചെയ്യുന്നുവെന്ന്‍ മാധ്യമ റിപ്പോര്‍ട്ട്.
ക്രിസ്തുമസിനും ക്രിസ്ത്യാനികള്‍ക്കും എതിരായ ചെറു വീഡിയോകള്‍ വഴിയാണ് ഇസ്ലാമിക് സ്റ്റേറ്റ്, ചാവേറുകളെ റിക്രൂട്ട് ചെയ്യുവാന്‍ ശ്രമിക്കുന്നതെന്നാണ് ബ്രിട്ടീഷ് ടാബ്ലോയിഡ് ന്യൂസ് പേപ്പറായ ‘ദി സണ്‍’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ‘ടിക് ടോക്’ല്‍ ഡസന്‍ കണക്കിന് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ക്രിസ്തുമസ് കാഫിറുകളുടേയും കുരിശു യുദ്ധക്കാരുടേയും ആഘോഷമാണെന്നും അവര്‍ ‘അള്ളാഹു’വില്‍ വിശ്വസിക്കുന്നില്ലെന്നും, പുണ്യപ്പെട്ടതിനെ അവര്‍ കളിയാക്കുകയാണെന്നും, അവര്‍ സാത്താന്റെ അടിമകളാണെന്നുമാണ് വീഡിയോയില്‍ പറയുന്നത്. ക്രിസ്തുമസ് അവധിക്കാലത്ത് പാശ്ചാത്യ രാജ്യങ്ങളില്‍ വിനാശകരമായ തീവ്രവാദി ആക്രമണങ്ങള്‍ നടത്തുവാനും വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്.ക്രിസ്തുമസ് ചന്തകളുടേയും, ആഘോഷങ്ങളുടേയും രംഗങ്ങള്‍ കാണിച്ചു കൊണ്ട് “കാഫിറുകളുടെ രക്തം ചിന്തുവാന്‍ അള്ളാഹുവിന്റെ പോരാളി സ്വയം തയ്യാറാവുക” എന്നാണ് ഒരു വീഡിയോയിലെ ആഹ്വാനമെന്നും ‘സണ്‍’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണക്കാരേപ്പോലെയുള്ള വേഷവിധാനങ്ങള്‍ ധരിച്ച് ജനക്കൂട്ടങ്ങള്‍ക്കിടയില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്തുവാനും, സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് സ്ഫോടനം നടത്തി ആളുകളുടെ ഹൃദയങ്ങളില്‍ ഭീതി ഉളവാക്കുവാനും വീഡിയോ കാഴ്ചക്കാരെ പ്രോത്സാഹിപ്പിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടി നിര്‍മ്മിച്ച ഒരു അക്കൗണ്ടിലൂടെയാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്നും കഴിഞ്ഞ 18 മാസങ്ങളായി ഈ അക്കൗണ്ട് സജീവമാണെന്നും, വേറെയും ചില അക്കൗണ്ടുകള്‍ ഇത്തരം പ്രചാരണം നടത്തുന്നുണ്ടെന്നും ദി സണ്ണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group