ക്രിസ്തുമസ് ദിവസം മതപീഡനം അനുഭവിക്കുന്ന ക്രൈസ്തവർക്കായി നൊവേന ആരംഭിക്കാൻ അഭ്യർത്ഥന..

ക്രിസ്മസ് ദിനം മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ പീഡനം അനുഭവിക്കുന്ന വിശ്വാസികൾക്കുവേണ്ടി നൊവേന ചൊല്ലി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥനയുമായി നൈറ്റ്സ് ഓഫ് കൊളംബസിന്റെ തലവൻ സുപ്രീം നൈറ്റ് പാട്രിക് ഇ കെല്ലി.

ഒമ്പതു ദിവസത്തെ നൊവേന പ്രാർത്ഥനയ്ക്കാണ് അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഡിസംബർ 24 ന് രാത്രിയിൽ ആരംഭിച്ച് ജനുവരി ഒന്നിന് അവസാനിക്കത്തക്ക രീതിയിലാണ് നൊവേന പ്രാർത്ഥിക്കേണ്ടത്. ജനുവരി ഒന്ന് ലോക സമാധാന ദിനമാണ്. നൈജീരിയായിലെ യോല രൂപത ബിഷപ് സ്റ്റീഫൻ ദാമി മാംസ അടുത്തയിടെ നൽകിയ ഒരു അഭിമുഖത്തിൽ നൈജീരിയായിലെ ക്രൈസ്തവർ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു . അതുപോലെതന്നെ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ക്രൈസ്തവർ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുകയാണ് ഈ ഒരു സാഹചര്യത്തിലാണ് ലോകമെങ്ങും മതപീഡനം അനുഭവിക്കുന്ന ക്രൈസ്തവർക്കായി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെ പാട്രിക് കെല്ലി ഓർമ്മിപ്പിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group