ക്രിസ്മസ് ചിന്തകൾ..

ദൈവഹിത പൂർത്തീകരണം

ക്രിസ്മസ് ദൈവപുത്രന്റെ തിരുപ്പിറവി. അതിനു സഹായമായി നിന്നത് ചില സാധാരണ മനുഷ്യർ. വെറും സാധാരണക്കാരായിരുന്ന ചിലയാളുകൾ ദൈവഹിതത്തോട് ചേർന്നു നിൽക്കുവാൻ തയ്യാറായതുകൊണ്ടാണ് ദൈവപുത്രന്റെ തിരുപ്പിറവി നടന്നത്. അവർ ആരെങ്കിലും പറ്റില്ല എന്നു പറഞ്ഞിരുന്നുവെങ്കിൽ ……. മനുഷ്യ രക്ഷക്ക് ദൈവത്തിന് മനുഷ്യന്റെ സഹായം വേണമായിരുന്നു. മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന് മനുഷ്യന്റെ സഹായം ആവശ്യമില്ലായിരുന്നു. എന്നാൽ അവനെ രക്ഷിക്കാൻ അവന്റെ കൂടി സഹായം ആവശ്യമായിരുന്നു. “നിന്നെ കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവം നിന്നെ കൂടാതെ നിന്നെ രക്ഷിക്കയില്ല” (വി. അഗസ്തീനോസ്).

അതുകൊണ്ടാണ് ഗബ്രിയേൽ മാലാഖ മറിയത്തിന്റെ അടുക്കൽ വന്ന് അവളോട് സമ്മതം ആവശ്യപ്പെടുന്നത്. അതുകൊണ്ടാണ് ജോസഫിന്റെ മുമ്പിൽ വിശദീകരണവുമായി ദൈവദൂതൻ പ്രത്യക്ഷപ്പെട്ടതും അവനെ ബോദ്ധ്യപ്പെടുത്തിയതും,
ദൈവത്തിന് മനുഷ്യനെ കുറിച്ച് ഒരു പദ്ധതിയുണ്ട്. നാം ഓരോരുത്തരെയും കുറിച്ചും അവിടുത്തേക്ക് ഒരു പദ്ധതിയുണ്ട്. അതെന്താണെന്ന് അവിടുത്തേക്ക് മാത്രമേ അറിയൂ. അതിനോട് ചേർന്നു നിൽക്കുക എന്നതാണ് നമ്മുടെ കടമ. സർപ്പത്തിന്റെ പ്രലോഭനത്തിൽ വീണ് സ്വർഗ്ഗം നഷ്ടമാക്കിയ മനുഷ്യന് ദൈവം നൽകിയ വാഗ്ദാനം പാപപൂർവ ജീവിത പരിശുദ്ധി … അതു വീണ്ടെടുക്കാൻ വീണ്ടും ഒരു മനുഷ്യൻ വേണമായിരുന്നു. അതുകൊണ്ട് ദൈവം തന്നെ മനുഷ്യനായി. പക്ഷെ അതിനും മനുഷ്യ സഹായം വേണമായിരുന്നു. മറിയവും ജോസഫും …. അവർ ദൈവത്തിൽ വിശ്വസിച്ചു അവിടുത്തെ വാഗ്ദാനത്തിൽ വിശ്വസിച്ചു…. അവിടുന്ന് വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്ന് വിശ്വസിച്ചു . ആ വിശ്വാസം അവർക്ക് ശക്തി നൽകി. ഭാവി ദുർഭൂതമാകുമോ എന്ന് അവർ ശങ്കിച്ചില്ല. അവർ പൂർണമായും വിട്ടു കൊടുത്തു. അതുകൊണ്ട് ആദ്യ ക്രിസ്മസ് സംഭവിച്ചു.നമുക്ക് ദൈവിക പദ്ധതിയോട് ചേർന്നു നിൽക്കാം .. അതിനോട് മറുതലിക്കാതിരിക്കാം. നമുക്ക് നന്മയായിട്ടുള്ളതു മാത്രമേ അവിടുന്ന് ചെയ്യു ദൈവഹിതത്തോട് സഹകരിക്കാം…. നമ്മുടെ നിസ്സഹകരണം നമ്മുട നാശത്തിനു കാരണമാകാതിരിക്കട്ടെ, അവിടുത്തോട് ചേർന്നു നിൽക്കാം. അവിടുന്ന് നമ്മെ ചേർത്തു നിർത്തും.

20-12-2021


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group