വത്തിക്കാനിൽ ക്രിസ്തുമസ് ട്രീ സ്ഥാപിച്ചു

വത്തിക്കാൻ സിറ്റി : ക്രിസ്തുമസിന്റെ വരവ് അറിയിച്ചു കൊണ്ട് ഇന്നലെ നവംബർ 17 വ്യാഴാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ക്രിസ്തുമസ് ട്രീ സ്ഥാപിച്ചു.

ഓരോ വർഷവും, വത്തിക്കാന് ഏതെങ്കിലും യൂറോപ്യൻ രാജ്യമോ അല്ലെങ്കിൽ ഇറ്റലിയിലെ പ്രദേശമോ ആണ് ക്രിസ്തുമസ് ട്രീ സമ്മാനിക്കുന്നത്. ഇറ്റാലിയൻ പ്രദേശമായ അബ്രുസോയിൽ നിന്നാണ് ഈ വർഷത്തെ ട്രീ എത്തിയത്.

മനോഹരമായി അലങ്കരിച്ച ശേഷം ഡിസംബർ മൂന്നാം തീയതിയാണ് ക്രിസ്തുമസ് ട്രീയ്ക്കു പ്രകാശം നൽകുന്ന ചടങ്ങ് നടക്കുക. 1982-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്താണ് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ക്രിസ്തുമസ് ട്രീ സ്ഥാപിക്കുന്ന പാരമ്പര്യം ആരംഭിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group