ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി വത്തിക്കാൻ പതിവ് തെറ്റിക്കാതെ ഇത്തവണയും ‘100 പുൽക്കൂടുകൾ…

വത്തിക്കാൻസിറ്റി: കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രത്യാഘാതങ്ങളുടെ നടുവിലും പതിവുതെറ്റിക്കാതെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തയ്യാറെടുത്ത് വത്തിക്കാൻ.
വത്തിക്കാനിലെ ക്രിസ്മസ് ആഘോഷങ്ങളുടെ പ്രധാന ആകർഷണമായ 100 പുൽക്കൂടുകളുടെ പ്രദർശനം ഇത്തവണയും നടക്കും പതിവുപോലെ. സിൽവർ, കോറൽ, ഗ്ലാസ്, സെറാമിക്, കളിമണ്ണ്, തടി എന്നിവകൊണ്ടുള്ള പുൽക്കൂടുകൾക്കൊപ്പം ചോക്കലേറ്റുകൊണ്ടുള്ള പുൽക്കൂടും ഇത്തവണത്തെ സവിശേഷതയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 126 പുൽക്കൂടുകളാണ് ഇത്തവണ പ്രദർശനത്തിനുള്ളത്.നവസുവിശേഷവത്ക്കരണ തിരുസംഘം അധ്യക്ഷൻ ആർച്ച്ബിഷപ്പ് റിനോ ഫിസിചെല്ലെ ഉദ്ഘാടനം ചെയ്ത പ്രദർശനം 2022 ജനുവരി ഒൻപതുവരെ കാണാൻ അവസരമുണ്ട്. സാധാരണയായി പ്രദർശനം ക്രമീകരിക്കുന്നത് പയസ് പത്താമൻ ഹാളിലാണ്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷത്തേതുപോലെ വത്തിക്കാൻ ചത്വരമാണ് ഇത്തവണയും വേദി.

നൂറ് വ്യത്യസ്ത തരത്തിലുള്ള പുൽക്കൂടുകളുമായി 1976ൽ മാൻലിയോ മെനാഗ്ലിയ എന്ന വ്യക്തിയാണ് ഈ പ്രദർശനത്തിന് തുടക്കം കുറിച്ചത്. ‘100 പുൽക്കൂട്’ എന്നാണ് പേരിട്ടിരിക്കുന്നുവെങ്കിലും നൂറിലധികം പുൽക്കൂടുകൾ പ്രദർശനത്തിനെത്താറുണ്ട്. ഇത് 46-ാമത് പ്രദർശനമാണെങ്കിലും 2018ലാണ് ഇതിന്റെ മേൽനോട്ടം നവസുവിശേഷവത്ക്കരണത്തിന് വേണ്ടിയുള്ള തിരുസംഘം ഏറ്റെടുത്തത്. അതുവരെ റോമിലെ ‘സെൻട്രൽ പിയാസാ ഡെൽ പോപ്പുലോ’യിലായിരുന്നു പ്രദർശനം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group