തിരുവോസ്തിയിലെ യേശുവിന്റെ സജീവസാന്നിധ്യം പ്രഘോഷിക്കാൻ വിശേഷാൽ വർഷാചരണത്തിന് തുടക്കം കുറിച്ച് പെൻസിൽവാനിയയിലെ അല്ലൻടൗൺ രൂപത. ദൈവകരുണയുടെ തിരുനാൾ ദിനമായ ഏപ്രിൽ 11മുതൽ 2022ലെ ‘കോർപ്പസ് ക്രിസ്റ്റി’ തിരുനാൾ (യേശുവിന്റെ ശരീരരക്തങ്ങളുടെ തിരുനാൾ) ദിനമായ ജൂൺ 19വരെ നീണ്ടുനിൽക്കുന്ന വർഷാചരണത്തിന് ‘ഇയർ ഓഫ് റിയൽ പ്രസൻസ്’ (യഥാർത്ഥ സാന്നിധ്യത്തിന്റെ വർഷം) എന്നാണ് പേര് നൽകിയിരിക്കുന്നത്.അല്ലൻടൗൺ രൂപതയുടെ 60-ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് വർഷാചരണം പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും, തിരുവോസ്തിയിലെ യേശുസാന്നിധ്യത്തെക്കുറിച്ചുള്ള വിശ്വാസം കുറയുന്നുവെന്ന സർവേഫലങ്ങളുടെ പശ്ചാത്തലത്തിൽ ”ഇയർ ഓഫ് റിയൽ പ്രസൻസി”ന് വലിയ പ്രസക്തിയുണ്ട്. വിശുദ്ധ കുർബാനയോടുള്ള സമർപ്പണവും ഭക്തിയും പ്രോത്സാഹിപ്പിക്കുക എന്നതാണ് വർഷാചരണത്തിന്റെ ലക്ഷ്യം.ഭാഗികമായ ദണ്ഡവിമോചനവും വർഷാചരണത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്…
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group