സഭാ പ്രവർത്തനങ്ങൾ വിഭാഗീയതയോ ഭിന്നതയോ കൂടാതെ വേണം ചെയ്യേണ്ടതെന്ന് ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. വ്യത്യസ്ത ചിന്താധാരകളോടു സന്തുലിതമായ സമീപനമായിരിക്കണം ക്രൈസ്തവ നേതൃത്വത്തിന് ഉണ്ടാകേണ്ടതെന്നും ബിഷപ് പറഞ്ഞു.
കെസിബിസി വിമന്‍സ് കമ്മീഷന്റെ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിമന്‍സ് കമ്മീഷന് എക്സിക്യൂട്ടീവ് സെക്രട്ടറി ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. സിബിസിഐ കൗണ്‍സില്‍ ഫോര്‍ വിമന്‍സ് സെക്രട്ടറി സിസ്റ്റര്‍ നവ്യ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ. ജോസ് കിഴക്കേല്‍, ഷിജോ ഏബ്രഹാം, ആനി ജോസഫ്, അല്‍ഫോന്‍സ് ആന്റില്‍സ്, ജൂലിയറ്റ് ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.
സീറോ മലബാര്‍ ഇന്റര്‍നാഷണല്‍ മാതൃവേദി പ്രസിഡന്റ് ബീനാജോഷി, സെക്രട്ടറി ആന്‍സി മാത്യു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രകൃതി സംരക്ഷണവും സാമൂഹ്യ സുസ്ഥിരതയും എന്ന വിഷയത്തെ സംബന്ധിച്ച് ഡോ. കെ.വി. റീത്താമ്മയും സ്പെഷല്‍ മാരേജ് ആക്ടിനെ കുറിച്ച് ജാഗ്രതാകമ്മീഷന്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍ വിനോദ് നെല്ലിക്കലും ക്ലാസുകള്‍ നയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group