പിടിവിട്ട് കോവിഡ്, ആരോഗ്യ നിർദ്ദേശവുമായി സഭാനേതൃത്വം

അനുദിനം കോവിഡ് രോഗികൾ കുതിച്ചുയരുമ്പോൾ പൊതുജനങ്ങൾക്കുള്ള ആരോഗ്യം നിർദേശവുമായി സഭാനേതൃത്വം.ആരോഗ്യമേഖലയിൽ ഇപ്പോൾ സങ്കീർണമായ സാഹചര്യത്തിലൂടെ ആണ് കടന്നു പോകുന്നതെന്നും, രാജ്യത്തെ ആശുപത്രികളിലും ആരോഗ്യപരിപാലന കേന്ദ്രങ്ങളിലും മരണവുമായി മല്ലടിക്കുന്നവരുടെ ജീവന്‍ നിലനിര്‍ത്താന്‍ അടിയന്തരമായ എല്ലാ നടപടികളും ഉടന്‍ സ്വീകരിക്കണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡണ്ടും കേരള ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു.കോവിഡ് 19 ന്റെ വ്യാപനത്തോടെ മെഡിക്കല്‍ ഓക്‌സിജന്റെ ലഭ്യതയിൽ വലിയ അഭാവമുള്ളതിനാല്‍ ജനങ്ങളുടെ ജീവിതം അങ്ങേയറ്റം അപകടത്തിലാണ്. അതിനാല്‍ ഈ ഘട്ടത്തില്‍ മെഡിക്കല്‍ ഓക്‌സിജന് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയെപ്പോലെ പ്രാധാന്യം നല്‍കണമെന്നും കർദിനാൾ ആവശ്യപ്പെട്ടു. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന അതീവഗുരുതരമായ ഈ ആരോഗ്യപ്രതിസന്ധിയില്‍ സര്‍ക്കാരുകളോട് ചേര്‍ന്നു സഭാ സംവിധാനങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്നും സാധ്യമായ മേഖലകളിലെല്ലാം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇനിയും സന്നദ്ധമാണെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group