ദേവാലയ നിർമ്മാണം: അപ്പീൽ നൽകി അനുവാദം ലഭിച്ചു.

ബ്രിസ്റ്റൊൾ സെന്റ് തോമസ് സീറോ മലബാർ സഭയ്ക്ക് ദേവാലയം നിർമ്മിക്കാൻ അനുവാദം ലഭിച്ചു. ഭരണ കൗൺസിൽ നിഷേധിച്ച ദേവാലയ നിർമ്മാണ ആവശ്യത്തെ
നീണ്ടനാളത്തെ നിയമ പോരാട്ടങ്ങൾക്കും പ്രാർത്ഥനയ്ക്കും ഒടുവിൽ പ്ലാനിങ് പെർമിഷൻ അപ്പീലിലൂടെ അംഗീകാരം നേടിയെടുക്കുക യായിരുന്നു.
2012 മുതൽ ചുമതലയേറ്റ ഫാദർ പോൾ വെട്ടിക്കാട് പ്രത്യേക ആഗ്രഹമായിരുന്നു ബ്രിസ്റ്റൊലിൽ ദേവാലയം പണിയുക എന്നത്, 2018 കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സന്ദർശനവേളയിൽ ദേവാലയ നിർമ്മാണത്തിന്റെ ആശിർവാദ കർമ്മങ്ങൾ നിർവഹിച്ചിരുന്നു.എന്നാൽ ഗവൺമെന്റ് ഭാഗത്തുനിന്നുo പിന്നെയും ദേവാലയ നിർമ്മാണത്തിന് തടസ്സങ്ങൾ നേരിട്ടു.ഏറെ നാളത്തെ പ്രാർത്ഥനയ്ക്ക് ഫലംകണ്ട സന്തോഷത്തിലാണ് ബ്രിസ്റ്റൊൾ ഇടവകാംഗങ്ങൾ.
ഇതിനായി സഹകരിച്ച് എല്ലാവരോടും ഫാദർ പോൾ വെട്ടിക്കാട് നന്ദി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group