ഒഡീഷയില്‍ ക്രൈസ്തവ ദേവാലയം തകര്‍ത്തു.

കോരാപുട്:ഒഡീഷയില്‍ നിര്‍മ്മാണത്തിലിരുന്ന ക്രൈസ്തവ ദേവാലയം ആയുധധാരികളായ അക്രമികള്‍ തകര്‍ത്തു.ഒഡീഷയിലെ കോരാപുട് ജില്ലയിലെ ബോഡോഗുഡാ ഗ്രാമത്തില്‍ നിർമാണത്തിലിരുന്ന ദേവാലയമാണ് നാനൂറ്റൽപ്പരം വരുന്ന ആയുധധാരികളായ ആളുകള്‍ ഒരുമിച്ചുകൂടി തകർത്തത്.ആക്രമണത്തിന്റെ പിന്നില്‍ തീവ്രഹിന്ദുത്വവാദികളാണെന്നാണ്‌ പ്രദേശവാസികള്‍ ആരോപിക്കുന്നത്.ക്രൈസ്തവസഭയ്ക്ക് പേരുകേട്ട ഒറീസയിൽ അധികാരികളുടെ ഒത്താശയോടെയാണ് ഇത്തരം ദാരുണമായ സംഭവങ്ങൾ നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group