ക്രൈസ്തവ ദേവാലയം തകര്‍ത്തത് അപലപനീയം,നീതി ലഭിക്കണം: സീറോ മലബാര്‍ സഭ.

ന്യൂഡൽഹി:അന്ധേരിമോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം ഇടിച്ചു നിരത്തിയ സംഭവം തികച്ചും അപലപനീയമാണെന്ന് സീറോ മലബാര്‍ സഭ.
പള്ളിയും അനുബന്ധകെട്ടിടങ്ങളും ജെസിബി ഉപയോഗിച്ച് തകർക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഹൃദയഭേദകമാണെന്നും
വിശുദ്ധ കുര്‍ബാനയും ആരാധനാ വസ്തുക്കളും മറ്റും ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് പ്രസ്തുത സംഭവം നടന്നത് എന്നതും ഏറെ ദുഃഖമുളവാക്കുന്നുവെന്നും സീറോ മലബാര്‍ സഭ നേതൃത്വം പ്രതികരിച്ചു.
നിര്‍മ്മാണത്തെ ചൊല്ലിയുള്ള തര്‍ക്കം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാര്‍ അധികൃതര്‍ ദേവാലയം ഇടിച്ചു നിരത്തിയത്.
ഡല്‍ഹിയിലെ ഈ നടപടി തികച്ചും അപലപനീയമാണ്. ക്രൈസ്തവ സമൂഹത്തിന് നേരെ ഉണ്ടായ ഈ അതിക്രമത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സീറോ മലബാര്‍ സഭാ കാര്യാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സ്ഥലത്തിന്റെ രേഖകള്‍ കൈവശമുണ്ടാവുകയും ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബലം പ്രയോഗിച്ച് ദേവാലയം പൊളിച്ചത് ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷ സമൂഹത്തിന് ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നും അതിനാല്‍ ഈ വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിരമായി ഇടപെടുകയും വിശ്വാസികള്‍ക്ക് നീതി ഉറപ്പാക്കണമെന്നും സഭാ നേതൃത്വം ആവശ്യപ്പെട്ടു.സീറോ മലബാര്‍ സഭയുടെ ഡല്‍ഹി ഫരീദാബാദ് രൂപതയ്ക്ക് കീഴിലുള്ളതാണ് തകർക്കപ്പെട്ട ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം
.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group