കൊറോണ പകർച്ചവ്യാധിയും ടൗട്ടേ ചുഴലിക്കാറ്റുo ദുരിതത്തിലാക്കിയ തീരദേശ ജനതയ്ക്ക് സഹായവുമായി കത്തോലിക്കാ സഭയിലെ സംഘടനകള്‍ രംഗത്ത്.വിവിധ രൂപതകളില്‍ നിന്നുമായി ഭക്ഷണവും മരുന്നുമടക്കം വലിയ തോതിലുള്ള സഹായങ്ങളാണ് രൂപതാ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികള്‍ വഴിയെത്തിയത്.ആലപ്പുഴ, കൊച്ചി, കോട്ടപ്പുറം രൂപതകളുടെ തീരദേശ മേഖലകളില്‍ ആയിരക്കണക്കിന് ജനങ്ങളാണ് ദുരിതത്തിലായത്.ആലപ്പുഴ രൂപതയ്ക്കു കീഴിലുള്ള ഒമ്പത് ഇടവകകളിലായി 2860 കുടുംബങ്ങളെയും,കൊച്ചി രൂപതയിലെ നാല് ഇടവകകളിലുള്ള 2600 കുടുംബങ്ങളെയും കോട്ടപ്പുറം രൂപതയിലെ നാല് ഇടവകകള്‍ക്ക് കീഴിലുള്ള 447 കുടുംബങ്ങളെയും പ്രകൃതി ദുരന്തം പ്രതികൂലമായി ബാധിച്ചു.കാഞ്ഞിരപ്പള്ളി രൂപതാ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി,മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി, കാഞ്ഞിരപ്പള്ളി കത്തോലിക്കാ യുവജന സംഘടനയായ സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്,എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ വെല്‍ഫെയര്‍ സര്‍വ്വീസസ് എറണാകുളം,കോതമംഗലം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, തുടങ്ങിയ സംഘടനകൾ ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ തീര മേഖലയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വിതരണം ചെയ്തു, കൂടാതെ കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ(കെ.എസ്.എസ്.എഫ്) ആഭിമുഖ്യത്തില്‍ കാത്തലിക് റിലീഫ് സര്‍വ്വീസസുമായി സഹകരിച്ച് ഈ പ്രദേശങ്ങളില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച 250 കുടുംബങ്ങള്‍ക്ക് ആറായിരം രൂപ വീതവും 255 കുടുംബങ്ങള്‍ക്ക് അയ്യായിരം രൂപ വീതവും കൈമാറുന്നതിന് പദ്ധതി ആവിഷ്‌കരിച്ചതായും കെ.എസ്.എസ്.എഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group