തിരുസഭ ചരിത്രo പഠന പരമ്പര ഭാഗം:19

    ക്രിസ്തീയ സഭയും ഇസ്ലാംമതവും

    സഭാസമൂഹത്തിനുള്ളിൽത്തന്നെയുണ്ടായ ഭിന്നതകളേയും അനൈക്യത്തേയും ഇല്ലായ്മ ചെയ്യാൻ ഇൻക്വിസിഷൻ തുടങ്ങിയ ശിക്ഷണനടപടികൾ സ്വീകരിച്ച സഭാധികാരികൾക്ക് പുറമേ നിന്നുള്ള പുതിയ ചില ഭീഷണികളെ നേരിടേണ്ടിവന്നു. അതിലൊന്ന് ഇസ്ലാം മതത്തിന്റെ മുന്നേറ്റമാണ്. മുഹമ്മദെന്ന പ്രവാചകൻ
    എ.ഡി. 570-ൽ അറേബ്യയിലെ മെക്കയിൽ ഖുറൈഷ് വർഗ്ഗത്തിൽ മുഹമ്മദ് ജനിച്ചു. ഇദ്ദേഹമാണ് ഇസ്ലാം മതത്തിന്റെ സ്ഥാപകൻ.

    ഏകാന്തതയും ധ്യാനാത്മകജീവിതവും ഇഷ്ടപ്പെട്ടിരുന്ന മുഹമ്മദ് മെക്കയുടെ പരിസരത്തുള്ള ഹീരമ ലയിലെ ഗുഹകളിൽ പോയി വസിക്കുക പതിവായിരുന്നു. അവിടെവച്ച് തന്റെ നാല്പതാമത്തെ വയസ്സിൽ ഒരു ദർശനമുണ്ടായതായി അദ്ദേഹം പറയുന്നു. സത്യ വിശ്വാസം ലോകത്തിനു പ്രദാനം ചെയ്യുവാനും കഠിനവും ആസന്നവുമായ ദൈവവിധിയെപ്പറ്റി പ്രസംഗിക്കുവാനും ദൈവത്തിന്റെ മതത്തെ ശുദ്ധീകരിക്കാനുമായി ദൈവത്താൽ അയയ്ക്കപ്പെട്ട അവസാനത്തെ പ്രവാചകനാണ് താനെന്ന് മുഹമ്മദ് വിശ്വസിച്ചു. ഹീരമലയിൽ വച്ചു ലഭിച്ച വെളിപാടുകളും പ്രവാചകന്റെ വചനങ്ങളുമാണ് മുസ്ലീംങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആന്റെ ഉള്ളടക്കം.

    ഇസ്ളാമും സഭയും

    ആദ്യകാലങ്ങളിൽ യഹൂദ-ക്രൈസ്തവ മതങ്ങളോട് സഹ വർത്തിത്വം പാലിക്കുവാനും അവയിലെ പല സത്യങ്ങളും അംഗീ കരിക്കുവാനുമുള്ള വിശാലമനസ്ഥിതി മുഹമ്മദിനുണ്ടായിരുന്നു. എന്നാൽ ക്രമേണ അദ്ദേഹത്തിന്റെ ചിന്താഗതിയിലും സമീപനരീതികളിലും പ്രകടമായ മാറ്റങ്ങൾ വന്നു. നഷ്ടപ്പെട്ടുപോയെന്ന് കരുതപ്പെട്ടിരുന്ന സത്യവിശ്വാസം പുനരവതരിപ്പിക്കുക, ആസന്നമായ വിധിയെപ്പറ്റി പ്രവചിക്കുക എന്നിവയായിരുന്നുവല്ലോ മുഹമ്മദിന്റെ ദൗത്യം. ഇതു സാധിക്കണമെങ്കിൽ മറ്റു മതങ്ങളുടെമേൽ ഒരു വിശുദ്ധ യുദ്ധം (ജിഹാദ്) നടത്തണമെന്ന് അദ്ദേഹം ധരിച്ചുവശായി, മെക്കയിലെ എതിർപ്പുകൾ മൂലം 622-ൽ മെദീനയിലേയ്ക്ക് പലായനം ചെയ്യേണ്ടിവന്ന ഘട്ടത്തിൽ ഈ ചിന്താഗതിക്കു ശക്തികൂടി.

    മുഹമ്മദിനുശേഷം പിൻഗാമികളായ ഖാലിാർ അറേബ്യയുടെ പ്രാന്തപ്രദേശങ്ങൾ കീഴടക്കാനാരംഭിച്ചു. ബൈസന്റയിൻ സാമ്രാജ്യത്തിന്റെ സമ്പന്നഭാഗങ്ങൾ അവരുടെ കൈവശമായി.

    കീഴടക്കിയ സ്ഥലങ്ങളിൽ ക്രിസ്ത്യാനികളുടെ പരസ്യാരാധന മുടക്കിയെന്നല്ലാതെ മറ്റൊന്നും അപ്പോൾ ചെയ്തില്ല. എന്നാൽ അറേബ്യായിൽനിന്ന് എല്ലാ ക്രൈസ്തവരേയും യഹൂദരെയും നാടുകടത്തി. തത്ഫലമായി ക്രിസ്തുമതം പരിലസിച്ചിരുന്ന പലയിടങ്ങളിലും സഭ ക്ഷയിച്ചു. ക്രിസ്ത്യാനികളും യഹൂദരുമൊഴിച്ചുള്ള മത വിഭാഗങ്ങൾ ഇസ്ലാമിൽ ചേരാൻ തയ്യാറായിരുന്നു.

    ഇസ്ലാമിന്റെ ഈ മുന്നേറ്റം ക്രിസ്തീയസഭക്കൊരു ഭീഷണിയായിരുന്നു. പൗരസ്ത്യരാജ്യങ്ങളിൽ സംഘടിതസഭയ്ക്ക് അടിക്കടിയുണ്ടായ പരാജയങ്ങൾ ചില നടപടികളെടുക്കാൻ സഭാനേതൃ ത്വത്തെ പ്രേരിപ്പിച്ചു. ഇതിന്റെ ഫലമായിരുന്നു കുരിശുയുദ്ധങ്ങൾ.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group