എട്ടാംനൂറ്റാണ്ടിന്റെ ആരംഭം മുതൽ ചൈനയിൽ ക്രൈസ്തവ സമൂഹങ്ങൾ ഉണ്ടെന്ന് ചൈനയുടെ ചരിത്രത്താളുകളിൽ പ്രതിഫലിക്കുന്നുണ്ട്. പശ്ചാത്യരാജ്യങ്ങളിൽ നിന്നുള്ള ഫ്രാൻസിസ്കൻ, ഈശോ സഭ മിഷനറിമാരുടെ പ്രയത്നത്തിന്റെ ഫലമായിട്ടാണ് പിന്നീട് പതിനഞ്ചാംനൂറ്റാണ്ടിൽ ചൈനയിൽ സഭ രൂപീകൃതമാവുന്നത്. എന്നാൽ പതിനാറാം നൂറ്റാണ്ടിന്റെ അന്ധ്യത്തിൽ വിദേശമിഷനറിമാരുടെ തീക്ഷ്ണത നിറഞ്ഞ പ്രവർത്തനഫലമായി ഇരുപതോളം രൂപതകൾ ചൈനയുടെ ഉപഭൂഖണ്ഡങ്ങളിൽ സ്ഥാപിതമായിരുന്നത് പിന്നീട് 1945 കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം ചൈനയിൽ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സ്ഥാപിതമായതോടെ സഭയുടെ വളർച്ചയെ വളരെയധികം മുരടിപ്പിച്ചു. ” ദ റിപ്പബ്ലിക്ക് ഓഫ് ചൈന ” [മാവോസേതൂങ്ങിന്റെ ഭരണം]
സ്ഥാപിതമായതോടെ വിദേശമിഷനറിമാരെ പുറത്താക്കുകയും ഒപ്പം സ്വദേശമെത്രാൻമാരെ
സർക്കാരിന് കീഴിൽ കൊണ്ടുവരുകയും ചെയ്തു.
ഈ കാലഘട്ടത്തിൽ സർക്കാർ നിയന്ത്രിത സഭയെന്നും മറവിൽ ജീവിക്കുന്ന സഭയെന്നും രണ്ടുതരം വിഭാഗങ്ങൾ ചൈനയിൽ രൂപീകൃതമായി. ഇത്തരത്തിൽ നിരവധി പ്രതിബന്ധങ്ങൾ ചൈനയിൽ ക്രിസ്തീയ സഭയ്ക്ക് നേരിടേണ്ടി വന്നു. തുടർന്നുവന്ന സഭാതലവന്മാർ നിരവധി ശ്രമങ്ങൾ സഭയ്ക്കുവേണ്ടി നടത്തിയിട്ടുണ്ടെങ്കിലും അവയൊന്നും ഫലം കാണുകയുണ്ടായില്ല. ഇവിടെയാണ് പത്രോസിന്റെ പിൻഗാമികളായ സഭാതലവന്മാരുടെ ഇടപെടലുകൾ ശ്രദ്ധേയമാകുന്നത്. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ, പോൾ ആറാമൻ പാപ്പാ എന്നിവർ നിരവധി ശ്രമങ്ങൾ ചൈനയിലെ സഭയ്ക്കായി നടത്തിയിരുന്നു, അങ്ങനെ
വിശുദ്ധനായാ ജോൺ പോൾ രണ്ടാമൻ മാർപാപ്പ സഭയും ചൈനയുമായി വന്നുപോയ നയതന്ത്ര ബന്ധങ്ങളിലെ വിള്ളലുകൾക്ക് പരസ്യമായി മാപ്പപേഷിക്കുകയുണ്ടായി ഇതിൽ ചൈനയിലെ വിശ്വാസ സമൂഹവും ചൈനീസ് ഭരണകൂടവും എല്ലാം ഒരുപോലെ പരാമർശിക്കപ്പെട്ടു. തുടർന്നു ബനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പയാണ് തുറന്നകത്ത്
ചൈനയിലെ സർക്കാരിനും ജനങ്ങൾക്കുമായിട്ടെഴുതുന്നത്. ഇത് വളരെയധികം മാറ്റങ്ങൾക്ക് വഴിയൊരുക്കി. ചരിത്രത്തിന്റെ ഏടുകളിൽ ഇന്നും മായാതെ കിടക്കുന്ന ഒരു സുപ്രധാന അനുരഞ്ജന ശ്രമമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ മാർപ്പാപ്പയുടെ ഈ തുറന്ന കത്തിനോട് ചൈനീസ് സർക്കാർ പ്രത്യുത്തരിക്കുകയും ചെയ്തു. വത്തിക്കാനും ചൈനയും തമ്മിലുള്ള സാംസ്കാരിക അനുരഞ്ജനമെന്ന രീതിയിൽ ബന്ധത്തെ എത്തിക്കാനുതകുന്ന രീതിയിൽ ഈ ശ്രമം ഫലം കണ്ടു. 2018 -ൽ
60 കലാകാരന്മാരടങ്ങുന്ന ഒരു സംഗീതസംഘം വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ മനോഹരമായൊരു സംഗീതനിശ അവതരിപ്പിച്ചു. പതിനായിരത്തിൽപരം ജനങ്ങൾ പങ്കെടുക്കുകയും ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെ സാനിധ്യത്തിൽ അത് നടത്തുകയും ചെയ്തു. തുടർന്ന് ശ്രദ്ധേയമായ ഇടപെടൽ 2013 -ൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ ഭാഗത്തുനിന്നും ഉണ്ടായി. തന്റെ കാരുണ്ണ്യത്തിന്റെ സന്ദേശവുമായി തുടർന്നും ചൈനയിലെ ഭരണകൂടത്തെ സമീപിക്കുകയും അനുരഞ്ജന നടപടികൾക്ക് തുടർച്ച നൽകുകയും ചെയ്തു. ചൈനീസ് സംസ്കാരത്തെ ശ്രഷ്ഠമായ രീതിയിൽ മാർപാപ്പ അവതരിപ്പിക്കുകയും അതിന്റെ പ്രതിഫലനമായി ദക്ഷിണ കൊറിയയിലേക്ക് ഒരു ഇടയ സന്ദർശനം നടത്തുന്ന സാഹചര്യത്തിൽ മാർപ്പാപ്പ ചൈന ഉപഭൂഖണ്ഡത്തിന് മുകളിലൂടെ വിമാനത്തിൽ യാത്ര ചെയ്യവെ ചൈനീസ് പ്രെസിഡന്റിനു ഒരു സൗഹൃദ സന്ദേശം അയക്കുകയും അതിനു ഉടനെ തന്നെ ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ നിന്നും മറുപടി ലഭിക്കുകയും ചെയ്തു. വിവിധ കാലഘട്ടത്തിലെ സഭാതലവന്മാരുടെ പ്രവർത്തനം ചൈനയിലെ ക്രിസ്തീയ വിശ്വാസത്തോടുള്ള ഭരണകൂടത്തിന്റെ വിരുദ്ധമനോഭാവത്തെ മയപ്പെടുത്താൻ സാധിച്ചു. 2018 സെപ്റ്റംബറിൽ അങ്ങനെ ചൈനയും വത്തിക്കാനുമായി ഒരു താൽക്കാലിക ഉടമ്പടി സ്ഥാപിക്കുകയും ചെയ്തു. ഈ ഉടമ്പടിയിൽ ചൈനീസ് സർക്കാർ നിയന്ത്രിത സഭയെന്ന പഴയ സഭ രൂപം പിൻവലിക്കുകയും അതുവരെ തുടർന്ന് പോന്ന സർക്കാർ നിയന്ത്രിത സഭയെന്ന രൂപം ഇല്ലാതാകുകയും ചെയ്തു.
പൂർണമായും വത്തിക്കാന് ചൈനയിൽ മെത്രാന്മാരെ തിരഞ്ഞെടുക്കുന്നതിന് അവസരം ലഭിച്ചതും ക്രൈസ്തവ വിശ്വാസികൾക്ക് നിർദ്ദേശം നൽകാനുള്ള അധികാരം നൽകിയതും ചൈനയിൽ മതസ്വതന്ത്രത്തിന്റെ ആവിര്ഭാവത്തിന്റെ പ്രീതികമായി കണക്കാക്കാം ഇനിയും ചൈനയും വത്തിക്കാനുമായിട്ടുള്ള നയതന്ത്രബന്ധങ്ങൾ മെച്ചപ്പെടാനുണ്ട് എങ്കിലും കഴിഞ്ഞ 2018 -ൽ നടന്ന മെത്രാന്മാരുടെ സിനഡ് സമ്മേളനത്തിന് ചൈന രണ്ട് മെത്രാന്മാരെ അയച്ചത് ചൈനീസ് സഭ വിശ്വാസികൾക്കും
ആഗോള ക്രൈസ്തവ സഭയ്ക്കും പ്രതീക്ഷ നൽകുന്നതാണ്.
ലോകസമാധാനത്തിനു തന്നെ മാതൃകയാണ് ചൈനയും വത്തിക്കാനുമായിട്ടുള്ള നയതന്ത്രബന്ധങ്ങൾ ഇന്നും ആവർത്തിക്കപ്പെടുന്നു. സമാധാനത്തിന്റെയും എളിമയുടെയും ബാക്കിപത്രമായി എന്നും ഈ ബന്ധം ചരിത്രത്തിന്റെ ഇടനാഴികളിൽ ഒളിമങ്ങാത്ത പ്രഭയോടെ കത്തിജ്വലിക്കുന്ന ദീപശിഖയായി പ്രകാശംപരത്തുന്നതാവട്ടെ. ക്രിസ്തുശിഷ്യനായ പത്രോസിന്റെ പിൻഗാമികളായ മാർപാപ്പാമാർ ഉയർത്തി കാട്ടിയ ഈ സൗമ്യമായ സമീപനം എന്നും പരസ്പരം ഏകാധിപത്യത്തിന്റെ മാതൃക സ്വീകരിക്കുന്ന രാഷ്ട്രങ്ങൾക്കു മാതൃകയായി തുടരുന്നതാണ് . സുവിശേഷ വെളിച്ച ഈ വലിയ ലോകത്തിനു മുന്നിൽ തെളിഞ്ഞു പ്രകാശിക്കാൻ ഇടയാവട്ടെയെന്നും അത് ഇതരവിശ്വാസികൾക്കും മനുഷ്യവർഗത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ജീവിതത്തിന് മാതൃകയായി മാറട്ടെയെന്നും പ്രത്യാശിക്കാം.