തുർക്കിയിലെ ദൈവാലയം യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിച്ചു

തുർക്കിയിലെ ഇസ്മിറിലെ സെന്റ് ജോൺസ് കത്തീഡ്രൽ ദൈവാലയം ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കപ്പെട്ടു. തുർക്കിയിലെ അപ്പോസ്തോലിക് ന്യൂൺഷ്യോ ആയ മോൺസിഞ്ഞോർ മാരേക് സോൾസിൻസ്ക‌ി ചടങ്ങിനു നേതൃത്വം നൽകി.

രാജ്യത്തെ നാല് കത്തോലിക്കാ കമ്മ്യൂണിറ്റികളിലെ ബിഷപ്പുമാരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇസ്മിർ അതിരൂപതയുടെ ചാൻസലറായ ഫാ. അലസാന്ദ്രോ ആംപ്രിനോയാണ്, ഈശോയുടെ തിരുഹൃദയത്തിനു ദൈവാലയം സമർപ്പിക്കുക എന്ന ആശയം മുന്നോട്ടുവച്ചത്.

ഇക്വഡോറിലെ ക്വിറ്റോവിലുള്ള ടർക്കിഷ് കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് സെപ്തംബർ എട്ടു മുതൽ 15 വരെ 53-ാമത് ഇൻ്റർനാഷണൽ യൂക്കറിസ്റ്റിക് കോൺഗ്രസിൽ അദ്ദേഹം പങ്കെടുക്കും. 150 വർഷങ്ങൾക്കുമുമ്പ്, 1874- ൽ യേശുവിന്റെ തിരുഹൃദയത്തിനു സമർപ്പിക്കപ്പെട്ട ആദ്യത്തെ സ്ഥലമാണ് ഇക്വഡോർ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group