ജാഗ്രതാ നിർദേശത്തിനൊപ്പം വിശ്വാസി സമൂഹത്തിന് വിശേഷാൽ പ്രാർത്ഥനാഹ്വാനവും നൽകി കോസ്റ്ററിക്കയിലെ സഭാനേതൃത്വം.

സാൻ ഹൊസെ: കോവിഡ് മഹാമാരി പിടിമുറുക്കുമ്പോൾ, ജാഗ്രതാ നിർദേശത്തിനൊപ്പം വിശ്വാസി സമൂഹത്തിന് വിശേഷാൽ പ്രാർത്ഥനാഹ്വാനവും നൽകി കോസ്റ്ററിക്കയിലെ സഭാനേതൃത്വം. ഏപ്രിൽ 22നാണ് സെൻട്രൽ അമേരിക്കൻ രാജ്യമായ കോസ്റ്ററിക്കയിൽ വിശേഷാൽ പ്രാർത്ഥനാ ദിനമായി ആചരിക്കാൻ സഭ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇടവകകൾതോറും സാധിക്കുംവിധം പ്രത്യേക ശുശ്രൂഷകൾ ക്രമീകരിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.പ്രതിസന്ധി നിറഞ്ഞ ദിനങ്ങളിൽ രാജ്യത്തെ ജനങ്ങൾക്ക് ഒന്നടങ്കം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമാണ് ഈ വിശേഷാൽ പ്രാർത്ഥനാ ദിനം. ‘ഗുരുതരമായ ഈ രോഗത്തെ മറികടക്കാൻ നമുക്ക് ഒരുമിച്ചുമാത്രമേ സാധിക്കൂ. ശുചിത്വത്തെയും പ്രതിരോധ നടപടികളെയും സംബന്ധിച്ച് സർക്കാർ നിർദേശിച്ച കാര്യങ്ങൾ വിശ്വസ്തതയോടെ നിറവേറ്റണം. ഇക്കാര്യത്തിൽ എല്ലാവരുടെയും ഉത്തരവാദിത്തതോടെയുള്ള സഹകരണം അഭ്യർത്ഥിക്കുന്നു,’ മെത്രാൻ സമിതി ആവശ്യപ്പെട്ടു.ഇതുവരെ രാജ്യത്ത് 2,29,000 പേരാണ് കോവിഡ് ബാധിതരായിത്. മരിച്ചവരുടെ എണ്ണം മൂവായിരം പിന്നിട്ടു. അതിനാൽ, അമിതഭാരവും ആരോഗ്യ സംവിധാനങ്ങളുടെ തകർച്ചയും ഒഴിവാക്കാനുള്ള ശ്രമങ്ങൾ അടിയന്തിരമായി വർദ്ധിപ്പിക്കണമെന്നും മെത്രാൻ സമിതി അഭ്യർത്ഥിച്ചു. മഹാമാരിയുടെ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് പ്രത്യേക പ്രാർത്ഥന വാഗ്ദാനം ചെയ്തുകൊണ്ടാണ് മെത്രാൻ സമിതി പ്രസ്താവന അവസാനിപ്പിക്കുന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group