സിസ്റ്റർ ഗ്ലോറിയയുടെ മോചനം സാധ്യമായത്തിന് നന്ദി പറഞ്ഞ് സഭാ നേതൃത്വം.

മാലി :തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കൊളംബിയൻ സിസ്റ്റർ ഗ്ലോറിയ സിസിലിയ നാർവീസിന്റെ മോചനം സാധ്യമാക്കിയ ദൈവീക ഇടപെടലിന് സ്തുതി അർപ്പിച്ചും അതിനായി പ്രാർത്ഥിച്ചവരോടെല്ലാം നന്ദി പറഞ്ഞും സന്യാസസഭാ നേതൃത്വം. പൊന്തിഫിക്കൻ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച ഇൻ നീഡ്’ (എ.സി.എൻ) പ്രസിദ്ധീകരിച്ച സന്ദേശത്തിലൂടെയാണ് സിസ്റ്റർ ഗ്ലോറിയ അംഗമായ ‘ഫ്രാൻസിസ്‌ക്കൻ റിലീജിയസ് ഓഫ് മേരി ഇമ്മാക്കുലേറ്റ്’ സന്യാസിനി സമൂഹത്തിന്റെ കൊളംബിയ പ്രൊവിൻഷ്യൽ സിസ്റ്റർ കാർമെൻ ഇസബെൽ വലൻസിയ നന്ദി അറിയിച്ചത്.

മാലിയുടെ തലസ്ഥാനമായ ബമാകോയിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള കൊട്ടിയാലയിൽ ശുശ്രൂഷ ചെയ്യുന്നതിനിടെ 2017ൽ ബന്ദിയാക്കപ്പെട്ട സിസ്റ്റർ ഗ്ലോറിയ നാല് വർഷത്തിനുശേഷം ഒക്‌ടോബർ ഒൻപതിനാണ് മോചിതയായത്. അനേകരുടെ പ്രാർത്ഥനയുടെ ഫലമായി സംഭവിച്ച ദൈവീക ഇടപെടലാണ് സിസ്റ്ററിന്റെ മോചനം സാധ്യമാക്കിയതെന്നും സിസ്റ്റർ കാർമെൻ ഇസബെൽ സാക്ഷിക്കുന്നു: ‘പ്രാർത്ഥനയിലൂടെ ദൈവീക അത്ഭുതം നേടിത്തന്ന സകലർക്കും നന്ദി അർപ്പിക്കുന്നു. ഈ നീണ്ട കാലയളവിൽ നിങ്ങൾ പ്രദർശിപ്പിച്ച എല്ലാ പ്രാർത്ഥനകൾക്കും പിന്തുണയ്ക്കും ദൈവം നിങ്ങൾക്ക് പ്രതിഫലം നൽകും പ്രൊവിൻഷ്യൽ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group