മനില: കോവിഡ് ഏൽപ്പിച്ച ആത്മീയ മന്ദതയിൽ നിന്ന് മോചനം നേടുവാൻ 40 ദിവസത്തെ പ്രാർത്ഥന, പ്രായശ്ചിത്വങ്ങൾക്ക് ആഹ്വാനം ചെയ്ത് ഫിലിപ്പീൻസ് സഭാനേതൃത്വം.ഫിലിപ്പൈൻസിലെ സാംബോൻഗോ സഹായമെത്രാൻ ബിഷപ്പ് മോയിസാൻസ് എം ക്യുവാസ് പുറത്തിറക്കിയ “അപ്പം കൊണ്ട് മാത്രമല്ല” എന്ന ഇടയലേഖനത്തിൽലൂടെയാണ് ഉപവാസ പ്രായശ്ചിത്ത പ്രാർത്ഥനയ്ക്ക് ജനങ്ങളോട് ആഹ്വാനം നൽകിയത്. ഒക്ടോബർ 13 മുതൽ നവംബർ 21 വരെ നീണ്ടുനിൽക്കുന്ന ഉപവാസ പ്രാർത്ഥനയ്ക്കണ് ആഹ്വാനം നൽകിയിരിക്കുന്നത്.നവംബർ 21 ക്രിസ്തുരാജന്റെ തിരുനാൾ ദിനത്തിൽ ആത്മീയമായി നവീകരണം ആവശ്യമുള്ളവർക്ക് കുമ്പസാരത്തിനും ഇടവകകളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്രിസ്തുവിന്റെ 40 ദിവസത്തെ മരുഭൂമി പരീക്ഷണങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഉപവാസ പ്രാർത്ഥന നടത്തുന്നത്.മഹാമാരി സൃഷ്ടിച്ച ആഘാതത്തിൽനിന്ന് പ്രാർത്ഥനയിലൂടെയും ഉപവാസ പ്രവൃത്തികളിലൂടെയും മോചനം നേടുവാനും ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവർക്ക് പകർന്നു നൽകാൻ കഴിയുമെന്നും ബിഷപ്പ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group