ബ്രാറ്റിസ്ലാവ: സുവിശേഷത്തിലധിഷ്ഠിതമായി സഭ സഞ്ചരിക്കണമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.സ്ലൊവാക്യയിലെ അപ്പസ് തോലിക സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ സെന്റ് മാർട്ടിൻസ് കത്തീഡ്രലിൽ മെത്രാന്മാരും വൈദികരും മതബോധനാധ്യാപകരും വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു മാർപാപ്പ.സുവിശേഷ സ്വാതന്ത്ര്യവും വിശ്വാസ സർഗാത്മകതയും ഐക്യം പ്രോത്സാഹിപ്പിക്കുന്ന സംഭാഷണങ്ങളുമുള്ള സഭയ്ക്കായി സ്ലൊവാക്യയിലെ മെത്രാന്മാരും വൈദികരും വിശ്വാസികളും പ്രയത്നിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
ഊഷ്മള സ്വീകരണത്തിന് നന്ദി അറിയിച്ച മാർപാപ്പ, തന്നെ ഒരു സഹോദരനെപ്പോലെ കണ്ടാൽ മതിയെന്നു വ്യക്തമാക്കി. ഈ സഭയെയും ഈ രാജ്യത്തെയും കുറിച്ചുള്ള നിങ്ങളുടെ അനുഭവങ്ങളും ചോദ്യങ്ങളും അഭിലാഷങ്ങളും പ്രതീക്ഷകളും അറിയാനാണു ഞാൻ വന്നിരിക്കുന്നതെന്നും അടിയുറച്ച പ്രാർഥനയിലും ഐക്യത്തിലും മുന്നേറുന്ന ആദ്യ ക്രൈസ്തവ സമൂഹമാണിതെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.സുവിശേഷത്തിലധിഷ്ഠിതമായി സഞ്ചരിക്കുന്ന സഭയാണ് ആവശ്യം. അത് ഒരു കോട്ടയായിരിക്കരുത്, താഴെയുള്ള ലോകത്തെ സഹായിക്കുന്ന സ്വയം പര്യാപ്തമായ ഒരു മഹനീയ സൗധമായിരിക്കണമെന്നും മാർപാപ്പ വ്യക്തമാക്കി. സഭയിലും സമൂഹത്തിലും സ്വാതന്ത്ര്യം ആവശ്യമാണെന്നു ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group