ക്രിസ്തുവിന്റെ തിരുശരീരത്തിൽ സുഗന്ധദ്രവ്യങ്ങൾ ലേപനം ചെയ്യപ്പെട്ടയിടത്ത് എണ്ണയും രക്തവും പുറപ്പെടുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയത് തെറ്റായ വീഡിയോയെന്ന് ക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിശുദ്ധനാട്ടിലെ പ്രധാനപ്പെട്ട ഇടങ്ങളുടെ ചുമതലയുള്ള സംഘം.
തിരുക്കല്ലറയുടെ ബസലിക്കയിൽ, യേശുവിന്റെ ശരീരം അഭിഷേകം ചെയ്യപ്പെട്ടയിടത്തുനിന്ന് രക്തവും എണ്ണയും പുറപ്പെടുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം വ്യാപിച്ച വീഡിയോ തെറ്റെന്നും, അത്തരമൊരു അമാനുഷിക പ്രതിഭാസം നിലവിൽ ഇവിടെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും വിശുദ്ധ നാട്ടിലെ കത്തോലിക്കാ വിശ്വാസവുമായി ബന്ധപ്പെട്ട ഇടങ്ങളുടെ സംരക്ഷണച്ചുമതലയ്ക്ക് മേൽനോട്ടം വഹിക്കുന്ന സംഘം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
യേശുവിന്റെ തിരുശരീരം കിടത്തിയ ഇവിടെയുള്ള ശിലാഫലകം എല്ലാ ദിവസവും സുഗന്ധദ്രവ്യങ്ങളാൽ ലേപനം ചെയ്യപ്പെടുന്നുണ്ട് എന്നും, വിശ്വാസികൾ തൂവാലകളോ മറ്റു വസ്ത്രങ്ങളോ ഉപയോഗിച്ച് ഇത് ശേഖരിക്കാറുണ്ട് എന്നും, ക്രിസ്തുവിന്റെ മരണത്തിന്റെ സ്‌മരണയിലാണ് ഇത് ചെയ്യപ്പെടുന്നതെന്നും സഭാവൃത്തങ്ങൾ വ്യക്തമാക്കി.
നിലവിൽ വീഡിയോയിൽ പറയുന്നതുപോലെയുള്ള അമാനുഷികമായ പ്രതിഭാസങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി. സംഭവത്തിൽ വിശുദ്ധ നാടിൻറെ ചുമതല വഹിക്കുന്നവരിൽപ്പെട്ട ഒരു ഫ്രാൻസിസ്കൻ വൈദികനും ഉൾപ്പെട്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group