ഓശാന ഞായറാഴ്ച ഇന്തോനേഷ്യയിൽ നടന്ന ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്തോനേഷ്യയിലെ ക്രൈസ്തവരുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ഇന്തോനേഷ്യ കത്തോലിക്കാ സഭാ നേതൃത്വം ആവശ്യപ്പെട്ടു.ഈ സംഭവം അത്യധികം വേദന ഉളവാക്കുന്നതാണെന്ന് സഭാനേതൃത്വം പ്രതികരിച്ചു .ഇന്തോനേഷ്യയിൽ ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ കർശനമാക്കണമെന്നുംആവശ്യമായ സുരക്ഷ ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് നൽകണമെന്നും ഇന്തോനേഷ്യൻ ബിഷപ്പുമാരുടെ കൗൺസിൽ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
ആക്രമണം ക്രിസ്തുമതത്തെ തകർക്കുകയല്ല മറിച്ച് വിശ്വാസം കൂടുതൽ വർദ്ധിപ്പിക്കുകയാണ് ചെയ്തതെന്നും ,ഈ അവസരത്തിൽ ജാഗ്രതയോടു കൂടിയ ശാന്തത പാലിക്കുകയാണ് വേണ്ടതെന്നും വിശ്വാസികളെ സഭാനേതൃത്വം ഓർമ്മപ്പെടുത്തി…
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group