തിരുകർമ്മങ്ങൾക്ക് ദൈവാലയങ്ങൾ തുറന്നു നൽകണം : തലശ്ശേരി അതിരൂപത കുടുംബ കൂട്ടായ്മ

തലശ്ശേരി: തലശ്ശേരി അതിരൂപത കുടുംബ കൂട്ടായ്മ ഇക്കഴിഞ്ഞ ദിവസം കേരള മുഖ്യമന്ത്രി പിണറായി വിജയന് നിയന്ത്രിതമായ പങ്കാളിത്തത്തോടെ ദേവാലയങ്ങൾ തുറന്നു നൽകണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി. ലോക് ഡൌൺ നിയന്ത്രണങ്ങൾ വിശ്വാസികൾക്ക് കടുത്ത മാനസിക സമ്മർദ്ദങ്ങളും ആത്മീയ വേദനയും സൃഷ്ടിച്ചിരിക്കുന്ന ഈ ദിവസങ്ങളിൽ മരിച്ചുപോയ പ്രിയപ്പെട്ടവർക്ക് വേണ്ടി ദേവാലയത്തിൽ തിരുക്കർമ്മങ്ങൾ നടത്തുവാനും സെമിത്തേരികൾ സന്ദർശിക്കുവാനും പ്രിയപ്പെട്ടവർക്കു വേണ്ടി പതിനാല് നാൽപത്തിയൊന്ന് വാർഷിക ദിവസങ്ങളിൽ ദേവാലയത്തിൽ തിരുകർമ്മങ്ങളിൽ പങ്കെടുക്കുവാനുംമുള്ള വിശ്വാസികളുടെ അവകാശം ലംഘിക്കപ്പെടുകയും ആണെന്ന് കൂട്ടിച്ചേർത്തു. ആത്മീയ മേഖല മുഴുവൻ ആയിട്ടും ലംഘിച്ചുകൊണ്ടുള്ള നിലവിലെ ലോക്ഡൌൺ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group