ക്യൂബയിൽ സാമ്പത്തിക പ്രതിസന്ധി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി സ്ലോവാക്യൻ സഭാനേതൃത്വം രംഗത്ത്.സെപ്റ്റംബർ 12-15 വരെ സ്ലോവാക്യയിലേക്ക് മാർപാപ്പാ നടത്തിയ അപ്പോസ്തോലിക സന്ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്ലോവാക്യയിലെ മെത്രാന്മാർ ക്യൂബയിലെ സഹോദരങ്ങളുടെ ദുരവസ്ഥയിലേക്ക് ശ്രദ്ധ തിരിക്കാൻ വിശ്വാസികളോടു ആവശ്യപ്പെട്ടത്.
ഇതിന്റെ ഭാഗമായി ദുരിതമനുഭവിക്കുകയും എന്നാൽ അവഗണിക്കപ്പെടുകയും ചെയ്യുന്ന ക്യൂബൻ ജനതയെ സഹായിക്കാൻ സെപ്റ്റംബർ ഇരുപത്തിയാറാം തീയതി ഞായറാഴ്ച നടക്കുന്ന ധനശേഖരണത്തിൽ ഉദാരമായി സംഭാവന നൽകാൻ വിശ്വാസികളോടു മെത്രാന്മാർ ആവശ്യപ്പെട്ടിട്ടുണ്ട്.ദരിദ്രരായ സഹോദരങ്ങളെ സഹായിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്രാൻസിസ് പാപ്പയുടെ നിരന്തരമായ ആഹ്വാനത്തെ അനുസ്മരിച്ചുകൊണ്ടാണ് മെത്രാന്മാർ പങ്കുവെയ്ക്കലിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളോട് ആഹ്വാനം ചെയ്ത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group