ക്വിൻലാൻഡ്:ദയാവധം നിയമവിധേയമാക്കാൻ അനുവദിക്കുന്ന പ്രമേയം ഓസ്ട്രേലിയൻ ക്വിൻലാൻഡ് സംസ്ഥാനത്തെ പാർലമെന്റ് പാസാക്കുവാൻ ഒരുങ്ങുന്ന അവസരത്തിൽ പ്രമേയത്തിനെതിരെ ശക്തമായ എതിർപ്പ് അറിയിച്ചുകൊണ്ട് കത്തോലിക്ക സഭാ നേതൃത്വം രംഗത്ത്.സഭയുടെ എതിർപ്പ് അവഗണിച്ചുകൊണ്ട് വീണ്ടും ബിൽ പാസാക്കാൻ പോകുന്ന അവസരത്തിലാണ് സംസ്ഥാനത്തെ അഞ്ചിലൊന്ന് വയോജന പരിചരണ കേന്ദ്രങ്ങളും കൈകാര്യംചെയ്യുന്ന കത്തോലിക്കാ സഭാ ശക്തമായ എതിർപ്പുമായി മുന്നോട്ടുവന്നിരിക്കുന്നത്.നിലവിലുള്ള ബിൽ പാസാക്കുന്ന പക്ഷം ആശുപത്രിയിലെ വയോജന കേന്ദ്രത്തിലുള്ള രോഗികൾക്ക് കൂടിയാലോചന ഇല്ലാതെതന്നെ ഡോക്ടർമാർക്ക് ദയാവധത്തിന് ഉള്ള മരുന്ന് നൽകുവാൻ അനുവാദം ലഭിക്കും.ഇങ്ങനെയൊരു മരണസംസ്കാരം ഉണ്ടാക്കുക വഴി രാജ്യത്തെ അപകടകരമായ സാംസ്കാരിക മൂല്യച്യുതി യിലേക്കാണ് തള്ളിവിടുന്നതെന്ന് വിവിധ ക്രൈസ്തവ സംഘടനകൾ അഭിപ്രായപ്പെട്ടു.സഭാ നേതൃത്വവും ദയാവധത്തിനെതിരെ ആവശ്യം ശക്തമാക്കിയ സാഹചര്യത്തിൽ അധികാരികൾ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യമിപ്പോൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group