വിഭജനത്തിന്റെ നൂറുവർഷങ്ങൾക്ക് ശേഷം വീണ്ടും പ്രാർത്ഥനയ്ക്കായി ഒരുമിച്ചുകൂടി അയർലൻഡിലെ ക്രൈസ്തവസഭകൾ..

അയർലണ്ട്: അയർലണ്ടിന്റെ വിഭജനത്തിന്റെ നൂറു വർഷങ്ങൾക്ക് ശേഷം വിവിധ ക്രൈസ്തവ സഭകൾ പ്രാർത്ഥനാശുശ്രൂഷയ്ക്കായി ഒരുമിച്ചു. ചർച്ച് ഓഫ് അയർലണ്ട്, റോമൻ കത്തോലിക്ക, ചർച്ചസ് എന്നീ പ്രമുഖ ക്രൈസ്തവ വിഭാഗങ്ങളുടെ നേതാക്കളാണ് അർമാഗിലെ സെന്റ് പാട്രിക് കത്തീഡ്രലിൽ ഒരുമിച്ചത്.

പ്രിസ്ബിറ്റേറിയൻ, മെത്തഡിസ്റ്റ്, ഐറീഷ് കൗൺസിൽ ഓഫ് സർവീസ് ഓഫ് റിഫകഷൻ ആന്റ് ഹോപ്പ് എന്ന പേരിൽ നടന്ന സംഗമത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൺ, വിദേശകാര്യമന്ത്രി സൈമൺ കോവെനെയ്, നോർത്തേൺ അയർലണ്ട് ഫസ്റ്റ് മിനിസ്റ്റർ പോൾ ഗിവൻ തുടങ്ങീ മുന്നൂറോളം പേർ പങ്കെടുത്തു. എലിസബത്ത് രാജ്ഞി പ്രോഗ്രാമിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം ആരോഗ്യപരമായ കാരണങ്ങളാൽ സന്ദർശനം റദ്ദാക്കുകയാണുണ്ടായത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group