പകർച്ചവ്യാധികൾ മൂലം കഷ്ടപ്പെടുന്ന രാജ്യങ്ങളെ സഹായിക്കാൻ G 20 രാജ്യങ്ങളോട് ആഗോള കത്തോലിക്കാ ഏജൻസി അഭ്യർത്ഥിച്ചു.

കോവിഡ് 19 പകർച്ചവ്യാധികൾ മൂലം ദുരിതമനുഭവിക്കുന്ന രാജ്യങ്ങൾക്ക് കടാശ്വാസം നൽകണമെന്ന് G 20 രാജ്യങ്ങളോട് കത്തോലിക്കാ
ഏജൻസികൾ അഭ്യർത്ഥിച്ചു. വികാസരരാജ്യങ്ങൾ പകർച്ചവ്യാധികൾ മൂലം വൻതോതിൽ കടബാധ്യത നേരിടേണ്ടി വരുമ്പോൾ അവരെ സഹായിക്കുവാൻ വേണ്ട സാമ്പത്തിക സഹായം നൽകണമെന്നും കത്തോലിക്കാ ഏജൻസി അഭ്യർത്ഥിച്ചു. വെർച്വൽ ഫോർമാറ്റിൽ കഴിഞ്ഞ ദിവസം നടന്ന G 20 ധനമന്ത്രിമാരുടെയും ബാങ്ക് ഗവർണർമാരുടെയും (സിഡീസ്) യോഗത്തിനു മുന്നോടിയായി നടത്തിയ പ്രസ്താവനയിൽ സാമ്പത്തിക സഹായം വികസ്വരരാജ്യങ്ങൾക്ക് നൽകുവാനുള്ള മാർപാപ്പയുടെ ആഹ്വാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി അറിയിച്ചു.കോവിഡ് മഹാമാരി പല ദരിദ്ര രാജ്യങ്ങളിലെ ആരോഗ്യസംരക്ഷണത്തെ കാര്യമായി ബാധിച്ചുവെന്നും ദശലക്ഷക്കണക്കിന് മനുഷ്യർക്ക് ജോലിയും ഉപജീവനമാർഗവും നഷ്ടപെടുത്തിയെന്നും സിഡ്‌സേ അഭിപ്രായപ്പെട്ടു. നിലവിലെ പ്രതിസന്ധി സാമ്പത്തിക അസമത്വങ്ങളെ രൂക്ഷമാക്കിയെന്ന് കത്തോലിക്കാ ഏജൻസി ചൂണ്ടിക്കാട്ടി അതിനാൽ കോവിഡ് വാക്സിൻ വിതരണം ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾക്ക് മുൻഗണന നൽകി വികസ്വര രാജ്യങ്ങളെ സഹായിക്കണമെന്നും കത്തോലിക്കാ ഏജൻസി വ്യക്തമാക്കി.” എല്ലാ രാജ്യങ്ങളുടെയും അടിയന്തര മുൻഗണന ജീവിരക്ഷിക്കുക ഉപജീവനo പിന്തുണയ്ക്കുക എന്നിവയാണ് വായ്പ റദ്ദാക്കുക യാണ് ഇതിന് ധനസഹായം നൽകാനുള്ള ഏറ്റവും വേഗമേറിയ മാർഗമെന്നും ദരിദ്രരുടെയും ദുർബലരുടെയും ആവശ്യങ്ങൾക്ക് പ്രഥമസ്ഥാനം നൽകുന്ന രീതിയിൽ സമ്പദ് വ്യവസ്ഥ പുനർനിർമിക്കണമെന്നും ഏജൻസികൾ അഭിപ്രായപ്പെട്ടു. ഒരു ആഗോള കുടുംബ മെന്ന നിലയിൽ രാഷ്ട്രീയ സാമ്പത്തിക ഭേദമന്യേ എല്ലാ രാജ്യങ്ങളും ഐക്യദാർഢ്യത്തോടെ പ്രവർത്തിക്കണമെന്നും കത്തോലിക്കാ ഏജൻസികൾ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group