ഇന്ത്യയുടെ മതസൗഹാർദ്ദം സംരക്ഷിക്കുവാൻ സർക്കാരുകളെ പോലെ തന്നെ ഓരോ പൗരന്മാർക്കും കടമ ഉണ്ടെന്ന് ഉദ്ബോധിപ്പിച്ച് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വ ക്യാമ്പിൽ മതേതരത്വവും മത സൗഹാർദവും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി, മത വ്യത്യാസം ഇല്ലാതെ കുടുംബങ്ങൾ പരസ്പരം സഹായിച്ചിരുന്ന ജീവിതരീതിയിലേക്കു നമ്മൾ തിരിച്ചു പോകണമെന്നും മാർ പുളിക്കൽ ഓർമിപ്പിച്ചു.
മതേതരത്വവും മതസൗഹാർദവും എന്ന വിഷയത്തിൽ നടത്തിയ പഠന ചർച്ചയിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, മുൻ എംഎൽഎ കെ. എൻ. എ. ഖാദർ, മാധ്യമ നിരീക്ഷകൻ എ. ജയശങ്കർ എന്നിവർ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group